സോർഡിൽ മൗത്ത് വാഷിന് വിൽപന വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സോർഡിൽ എന്ന പേരിലുള്ള മൗത്ത് വാഷ് വിൽപന നടത്തരുതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. ഉൽപാദന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ ഈ ഉൽപന്നം പിൻവലിച്ച പശ്ചാത്തലത്തിലാണ് കുവൈത്തും സമാന തീരുമാനം കൈക്കൊണ്ടത്. സോർഡിൽ മൗത് വാഷ് വിപണിയിൽനിന്ന് പിൻവലിക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഇവയുടെ വിൽപന നിർത്തിവെക്കണമെന്നും വിതരണക്കമ്പനിക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രാലയത്തിലെ മെഡിസിൻ ആൻഡ് ഫുഡ് കൺട്രോൾ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
