മരുന്നുബിൽ അറബിയിൽ വേണമെന്ന് ഫാർമസികൾക്ക് നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകളുടെയും ഫുഡ് സപ്ലിമെൻറുകളുടെയും ബില്ലുകൾ അറ ബി ഭാഷയിലായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഫാർമസികൾ, ഫുഡ് സപ്ലിമെൻറ് കടകൾ എ ന്നിവർക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇൻവോയ്സുകൾ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിർദേശം. അറബിയോടൊപ്പം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ അനുബന്ധമായി ഉപയോഗിക്കുന്നതിന് തടസ്സമില്ല.
ബിൽ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘുവിവരണവും ഉൽപന്നത്തിെൻറ വിശദശാംശങ്ങളും ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.
ഉൽപന്നത്തിെൻറ ബാച്ച് നമ്പർ, ഉപയോഗിക്കാവുന്ന കാലാവധി, കുവൈത്ത് ദീനാറിലുള്ള വില, സ്ഥാപനത്തിെൻറ ഔദ്യോഗിക സീൽ, വിൽപനക്കാരെൻറ ഒപ്പ് എന്നിവയും നിർബന്ധമാണ്, ഉൽപന്നം മാറ്റിവാങ്ങാൻ അനുവദിക്കുന്ന കാലയളവും ബില്ലിൽ രേഖപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഒപ്പിട്ട ഉത്തരവിൽ പറയുന്നു. പൗരന്മാരുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ കാര്യക്ഷമമായ നടപ്പാക്കൽ കൂടി ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നും ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ ഫുഡ് സപ്ലിമെൻറ് സെക്ടറുകളിൽ സുതാര്യത ഉറപ്പാക്കാൻ ഇതു വഴിയൊരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
