യാത്ര കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: യാത്ര കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായി ജാബിരിയ സെൻട്ര ൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പിലൂടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ബി.ഡി.കെ കുവൈത്ത് ര ക്ഷാധികാരി മനോജ് മാവേലിക്കര ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് മുരളി പണിക്കർ അധ്യക്ഷത വഹിച്ചു. യാത്ര കുവൈത്ത് പ്രസിഡൻറ് അനിൽ ആനാട് റിപ്പബ്ലിക്ദിന സന്ദേശം നൽകി. യൂനിമണി പ്രതിനിധി ശ്രീജിത്ത് സംസാരിച്ചു. ബി.ഡി.കെ പ്രതിനിധി രഘുബാൽ സ്വാഗതവും യാത്ര കുവൈത്ത് ജനറൽ സെക്രട്ടറി ജിസ്മോൻ നന്ദിയും പറഞ്ഞു.
രക്തദാനത്തിന് സന്നദ്ധരായവരെ കുവൈത്തിെൻറ വിവിധഭാഗങ്ങളിൽനിന്നായി ക്യാമ്പിലെത്തിച്ചത് ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്തിെൻറ വിവിധ യൂനിറ്റുകളിലെ പ്രവർത്തകരാണ്. വാരാന്ത്യത്തിലെ തിരക്കിലും ഉച്ചക്കു ശേഷമുള്ള സവാരി ഉപേക്ഷിച്ചാണ് പ്രവർത്തകർ ക്യാമ്പിെൻറ സംഘാടനത്തിനായി മുന്നോട്ടു വന്നത്. കുവൈത്തിൽ രക്തദാനക്യാമ്പുകളും അനുബന്ധപ്രവർത്തനങ്ങളും ചെയ്യാൻ താൽപര്യമുള്ള സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ബി.ഡി.കെ കുവൈത്ത് ടീമിനെ 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
