‘ഫാഷിസ്റ്റ് കാലത്തെ ആവിഷ്കാരം’ സർഗസംവാദം
text_fieldsകുവൈത്ത് സിറ്റി: ഭാരതീയ സംസ്കൃതിയുടെ ബഹുസ്വരതക്കും സ്വത്വത്തിനും വിഘാതം സൃഷ്ടിക് കുകയും ആവിഷ്കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന ഇക്കാലത്ത്, സംവാദാത്മകവും മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ആവിഷ്കാരങ്ങൾക്ക് പ്രാധാന്യം ഏറെയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദി കുവൈത്ത് സംഘടിപ്പിച്ച സർഗസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല വടകര, സജീവ് കെ. പീറ്റർ, ഹംസ പയ്യന്നൂർ, തോമസ് മാത്യു കടവിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, ശരീഫ് താമരശ്ശേരി, പ്രേമൻ ഇല്ലത്ത്, റിയാസ് അയനം, രാജീവ് ചുണ്ടമ്പറ്റ, നിസാർ കല തുടങ്ങി സാമൂഹിക സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖർ സംവാദത്തിൽ പങ്കെടുത്തു. ഐ.സി.എഫ് കുവൈത്ത് പ്രസിഡൻറ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. എൻജി. അബൂബക്കർ സിദ്ദീഖ് കൂട്ടായി സ്വാഗതവും സലീം മാസ്റ്റർ കൊച്ചനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
