ജോലി സമയമാറ്റം: ജല-വൈദ്യുതി മന്ത്രാലയ ജീവനക്കാർ മഞ്ഞക്കോട്ട് ധരിച്ച് പ്രതിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: ജോലി സമയമാറ്റത്തിൽ പ്രതിഷേധിച്ച് ജല-വൈദ്യുതി മന്ത്രാലയ ജീവനക് കാർ മഞ്ഞക്കോട്ട് ധരിച്ച് ജോലിക്കെത്തി. പഴയ ജോലി സമയം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജല-വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ പ്രതിഷേധ സമരം നടത്തിയത്. ഈ ആവശ്യങ്ങളുന്നയിച്ച് ഇവർ നടത്തുന്ന രണ്ടാമത്തെ സമരമാണ് ഞായറാഴ്ചത്തേത്. ഫ്രാൻസിലെയും ചില യൂറോപ്യൻ രാജ്യങ്ങളിലെയും സമരക്കാരെ അനുകരിച്ച് മഞ്ഞക്കോട്ട് ധരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ സമരം. സമരം വ്യവസ്ഥാപിതമാക്കുന്നതിെൻറ ഭാഗമായാണിതെന്ന് ജീവനക്കാർ പറഞ്ഞു. അതേസമയം, തങ്ങളുടെ ആവശ്യം പാർലമെൻറ് അംഗങ്ങൾ ഗൗരവത്തിലെടുക്കണമെന്നും വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാദിലിനെ കുറ്റവിചാരണ ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടായൽ വീണ്ടും സമരം നടത്തുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
