ഭവന പദ്ധതി: കുവൈത്തും ദക്ഷിണ കൊറിയയും പ്രാഥമിക ധാരണയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സഅദ് അബ്ദുല്ലയിൽ സ്വദേശികൾക്കായി ഹൗസിങ് സിറ്റി നിർമിക്കുന്നതിന് കുവൈത്തും ദക്ഷിണ കൊറിയയും പ്രാഥമിക ധാരണയിലെത്തി. കുവൈത്ത് ഭവന മന്ത്രി ഡോ. ജിനാൻ ബൂഷഹരിയാണ് ദക്ഷിണ കൊറിയ ലാൻഡ് ആൻഡ് ഹൗസിങ് കോർപറേഷനുമായി കരാറിൽ ഒപ്പിട്ടത്. ദക്ഷിണ കൊറിയൻ കമ്പനികൾ നിർമാണത്തിൽ പങ്കാളിത്തം വഹിക്കും. സാധ്യതാ പഠനം പൂർത്തിയാക്കി ഏപ്രിൽ മാസത്തോടെ മാത്രമേ അന്തിമ കരാറിലെത്തൂ. പ്രാഥമിക ധാരണയിൽ സാമ്പത്തിക ബാധ്യതയില്ല. പദ്ധതി നടപ്പാക്കാൻ ഇരു രാജ്യങ്ങളും സമ്മതിക്കുകയാണെങ്കിൽ മാത്രമേ ഇക്കാര്യങ്ങളിലെല്ലാം തീർപ്പാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
