ആലപ്പാട് സമരത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാർ –എളമരം കരീം എം.പി
text_fieldsകുവൈത്ത് സിറ്റി: ആലപ്പാട് കരിമണൽ ഖനനം നടത്തുന്നതിനെതിരെ സമരം ചെയ്യുന്നത് നിക് ഷിപ്ത താൽപര്യക്കാരാണെന്ന് മുൻ വ്യവസായ മന്ത്രിയും രാജ്യസഭ എം.പിയുമായ എളമരം കരീം കുവൈത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുമേഖല സ്ഥാപനമാണ് ആലപ്പാട്ട് ഖനനം നടത്തുന്നത്. കടൽതീരത്തെയും പ്രകൃതിയെയും സംരക്ഷിച്ച് ഖനനം നടത്തണമെന്നാണ് ഇടതുപക്ഷത്തിെൻറ നിലപാട്. നാട്ടുകാരുമായി സംസാരിച്ച് അവരുടെ ആശങ്ക തീർക്കും. തമിഴ്നാട്ടിലേക്ക് ധാതുമണൽ കടത്തുന്ന ലോബിയാണ് സമരത്തിനുപിന്നിൽ. ഓൺലൈൻ മാധ്യമത്തെയടക്കം വിലക്ക് വാങ്ങിയാണ് തമിഴ്നാട് ലോബി കരിമണൽ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചുകഴിഞ്ഞു.
2004ന് സമാനമായി ഇടതുപക്ഷത്തിന് ഭൂരിഭാഗം സീറ്റുകളും ലഭിക്കാവുന്ന സാഹചര്യമാണ് കേരളത്തിൽ. ദേശീയതലത്തിൽ ബി.ജെ.പിയെ ഭരണത്തിൽനിന്ന് ഒഴിവാക്കുകയെന്നതാണ് മുഖ്യലക്ഷ്യം. മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണം, ഇടതുപക്ഷത്തിന് ശക്തിയുള്ള പാർലമെൻറായിരിക്കണം എന്നിവയാണ് മറ്റുലക്ഷ്യങ്ങൾ. കേരളം തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് മാതൃകയാവും. സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങളും യു.ഡി.എഫ് ദുർബലപ്പെട്ടതും ഇടതുമുന്നണി വിപുലീകരിച്ചതും ബി.ജെ.പിക്കെതിരായ വികാരം ഇടതുമുന്നണിക്ക് അനുകൂലമാക്കും. ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ ഇടതുപക്ഷത്തിെൻറ മതനിരപേക്ഷ നയങ്ങൾ ജനം അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ മുന്നണിക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല കുവൈത്ത് പ്രസിഡൻറ് ടി.വി. ഹിക്മത്ത്, ട്രഷറർ നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
