ഡ്രൈവിങ് ലൈസൻസ്: സ്വദേശികളുടെ ഇടപാടുകൾ രണ്ടു മാസത്തിനകം ഒാൺലൈനാവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഇടപാടുകൾ ഒാൺലൈനാക്കാൻ ഗ താഗത വകുപ്പ് ഒരുക്കം പൂർത്തിയാക്കി. സ്വദേശികളുടെ ലൈസൻസ് സംബന്ധിച്ച് ഇടപാടുകൾ രണ്ടു മാസത്തിനകം ഒാൺലൈനാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമാറ്റഡ് സംവിധാനമാണ് നിലവിൽ വരുന്നത്. ഒാൺലൈനായി അപേക്ഷ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് വിൻഡോ ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് ഏതാനും ജീവനക്കാർക്ക് പരിശീലനം നൽകി.
ആദ്യഘട്ടത്തിൽ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഒാൺലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികൾക്കും ബാധകമാക്കും. ഏതൻസ് ആസ്ഥാനമായ കമ്പനിയാണ് ഇതിനായി ഉപകരണം നൽകുന്നത്. 15 സെൽഫ് സർവിസ് കിയോസ്കുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈസൻസ് വിതരണം, പുതുക്കൽ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസുകൾക്ക് പകരം വാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധിക്കും. കൂടുതൽ സാേങ്കതികത്തികവുള്ളതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ന്യൂ ജനറേഷൻ ലൈസൻസ് കാർഡുകൾ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പദ്ധതി നടത്തിപ്പ് മേൽേനാട്ടത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിവിൽ െഎഡി കാർഡ് അനുവദിക്കുന്നതിന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
