സവാബിർ കോംപ്ലക്സ് പൊളിക്കൽ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ഷർഖിലെ പുരാതന പാർപ്പിട സമുച്ചയമായ സവാബിർ കോംപ്ലക്സ് പൊളിക് കാൻ ആരംഭിച്ചു. സവാബിർ കോംപ്ലക്സിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തുവന്നത് പരിഗണിക്കാതെയാണ് പൊളിക്കൽ ആരംഭിച്ചത്. പ്രദേശത്ത് പുതിയ വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായി സവാബിറിൽനിന്ന് ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് നേരത്തെ നിർദേശം നൽകിയതാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും താമസക്കാരെ പൂർണമായി ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ജല വൈദ്യുത മന്ത്രാലയം, കെട്ടിട സമുച്ചയത്തിലേക്കുള്ള ജലവും വൈദ്യുതിയും വിച്ഛേദിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. 1981ൽ പണിത സവാബിർ കോംപ്ലക്സിൽ 33 കെട്ടിടങ്ങളിലായി 520 അപ്പാർട്മെൻറുകളാണുള്ളത്. നോർത്ത് വെസ്റ്റ് സുലൈബീകാതിൽ അപ്പാർട്മെൻറ് അല്ലെങ്കിൽ സാമ്പത്തികമായി നഷ്ടപരിഹാരമാണ് ഇവിടെനിന്ന് ഒഴിയുന്നവർക്ക് വാഗ്ദാനം നൽകുന്നത്. സവാബിർ പ്രശ്നം പരിഹരിക്കാനുള്ള സർക്കാറിെൻറ ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി. വേണ്ടത്ര പരിചരണമില്ലാതെ സവാബിർ കോംപ്ലക്സിെൻറ ഒരുഭാഗം താമസയോഗ്യമല്ലാതായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
