Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വി​സ പു​തു​ക്ക​ൽ വൈ​കാ​തെ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കും

text_fields
bookmark_border
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വി​സ പു​തു​ക്ക​ൽ വൈ​കാ​തെ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ പു​തു​ക്ക​ൽ വൈ​കാ​തെ ഒാ​ൺ​ലൈ​ൻ വ​ ഴി​യാ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ പ്രാ​ദേ​ശി​ക​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ല​ട​ക്കം രാ​ജ്യ​ത്തെ മു​ഴു​വ​ൻ വി​ദേ​ശി​ക​ളു​ടെ​യും ഇ​ഖാ​മ ഓ​ൺ​ലൈ​ൻ വ​ഴി പു​തു​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ മ​ന്ത്രാ​ല​യം ആ​സൂ​ത്ര​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ഏ​പ്രി​ലി​ൽ ഇ​ത്​ ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന്​ നേ​ര​ത്തേ മാ​ൻ‌​പ​വ​ർ അ​തോ​റി​റ്റി​യി​ലെ തൊ​ഴി​ൽ വി​ഭാ​ഗം മേ​ധാ​വി ഹ​സ്സ​ൻ അ​ൽ ഖാ​ദ​ർ പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ​ഭാ​രം കു​റ​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​കും പു​തി​യ സം​വി​ധാ​നം. വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​യെ മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഓ​ൺ​ലൈ​ൻ വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സി​നു​വേ​ണ്ടി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​തി​ന് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം, കു​വൈ​ത്തി​ലെ താ​മ​സ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​ന് ഇ​ഖാ​മ കാ​ര്യാ​ല​യം എ​ന്നി​വ​യു​മാ​യാ​ണ് ബ​ന്ധി​പ്പി​ച്ച​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ഇ​തി​നാ​യി പ്ര​ത്യേ​ക സോ​ഫ്​​റ്റ്​​വെ​യ​ർ ത​യാ​റാ​ക്കി. ബ​ന്ധ​പ്പെ​ട്ട കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ട് ചെ​ന്ന് വി​ദേ​ശി​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും ഇ​ഖാ​മ പു​തു​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story