വയനാട് അസോ. ‘വയൽനാടിൻ സംഗമം 2019’ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ‘വയൽനാടിൻ സംഗമം 2019’ എന്ന പേരിൽ വഫ്ര ഫാ ം ഹൗസിൽ ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ സ്പോർട്സ് ഇനങ്ങൾ, ഫുട്ബാൾ മത്സരം, വടംവലി മത്സരം എന്നിവ നടത്തി. രജിസ്റ്റർ ചെയ്തവരിൽനിന്ന് നറുക്കെടുത്ത് നൽകിയ ടി.വി. മറിയം ബീബി കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച കുടുംബമായി അജേഷ് സെബാസ്റ്റ്യൻ ആൻഡ് വിൻസി അജേഷ് എന്നിവരെയും നല്ല ബാച്ചിലറായി സനീഷിനെയും തെരഞ്ഞെടുത്തു.
മത്സര ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ എല്ലാ പങ്കാളികൾക്കും സമ്മാനവിതരണം നടത്തി. സമാപന സമ്മേളനത്തിൽ പ്രസിഡൻറ് റെജി ചിറയത്ത്, പ്രമുഖ സാമൂഹിക പ്രവർത്തകൻ പി.എം. നായർക്ക് സംഘടനയുടെ ഉപഹാരം നൽകി. പ്രസിഡൻറ് റെജി ചിറയത്ത്, സെക്രട്ടറി ജിനേഷ് ജോസ്, ജോമോൻ ജോളി, പ്രോഗ്രാം കൺവീനർ ജിജിൽ, അഡ്വൈസറി ബോർഡ് മെംബർ ജോമോൻ സി. ജോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
