ജനാധിപത്യ സൂചിക: ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് മുന്നിൽ; ആഗോളതലത്തിൽ 116ാമത്
text_fieldsകുവൈത്ത് സിറ്റി: ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്.
ആഗോളതലത്തിൽ 116 ആണ് കുവൈത്തിെൻറ സ്ഥാനം. തെരഞ്ഞെ ടുപ്പ് പ്രക്രിയ, വൈവിധ്യം, രാഷ്ട്രീയ സംസ്കാരം, പൗരസ്വാതന്ത്ര്യം, രാഷ്ട്രീയ പങ്കാളിത്തം, സർക്കാറിെൻറ പ്രവർത്തനം എന്നിവ അടിസ്ഥാനമാക്കി 167 രാജ്യങ്ങളുടെ പട്ടികയാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇൻറലിജൻറ് യൂനിറ്റ് തയാറാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോളതലത്തിൽ കുവൈത്ത് മൂന്ന് സ്ഥാനം മുന്നിലേക്ക് കയറി. അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് കുവൈത്ത്.
63ാം സ്ഥാനത്തുള്ള തുണീഷ്യയാണ് അറബ് രാജ്യങ്ങളിൽ മുന്നിൽ. മൊറോകോ (100), ലബനാൻ (106), ഫലസ്തീൻ (109), ഇറാഖ് (114), ജോർഡൻ (115) എന്നിവയാണ് പിന്നീടുള്ളത്. ഖത്തർ (133), ഒമാൻ (140), യു.എ.ഇ (147), ബഹ്റൈൻ (148), സൗദി (159) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവും ശക്തമായ ജനാധിപത്യം നിലനിൽക്കുന്നത്. നോർവേ പട്ടികയിൽ മുന്നിലെത്തിയപ്പോൾ െഎസ്ലാൻഡ് രണ്ടാമതെത്തി. സ്വീഡൻ, ന്യൂസിലാൻഡ്, ഡെൻമാർക്, കാനഡ, അയർലാൻഡ്, ഫിൻലൻഡ്, ആസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നിവയാണ് യഥാക്രമം മൂന്നു മുതൽ ആദ്യ 10 റാങ്കിലുള്ളത്. ഛാഡ്, സെൻട്രൽ ആഫ്രിക്ക, കോംഗോ, സിറിയ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിറകിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
