സ​ന്ദ​ർ​ശ​ക വി​സ:  ര​ക്ഷി​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​ൻ  ശ​മ്പ​ള​പ​രി​ധി 500 ദീ​നാ​ർ

  • പ​ര​മാ​വ​ധി ഒ​രു​മാ​സ​മാ​ണ്​  ഇ​വി​ടെ നി​ർ​ത്താ​നാ​വു​ക 

08:31 AM
11/01/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ര​ക്ഷി​താ​ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ശ​മ്പ​ള​പ​രി​ധി 500 ദീ​നാ​റാ​യി ഉ​യ​ർ​ത്തി. താ​മ​സ​കാ​ര്യ വ​കു​പ്പി​​​െൻറ പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം രാ​ജ്യ​ത്ത് ജോ​ലി​യു​ള്ള വി​ദേ​ശി​ക്ക് മാ​താ​പി​താ​ക്ക​ളെ​യോ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ​യോ സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 500 ദീ​നാ​ർ ശ​മ്പ​ളം വേ​ണം. പ​ര​മാ​വ​ധി ഒ​രു​മാ​സ​മാ​ണ്​ ഇ​വി​ടെ നി​ർ​ത്താ​നാ​വു​ക. ഇ​തു​ത​ന്നെ സ്​​​പോ​ൺ​സ​റു​ടെ ജോ​ലി​യും സാ​ഹ​ച​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഉ​ദ്ദേ​ശ്യ​വും അ​നു​സ​രി​ച്ച്​ എ​മി​ഗ്രേ​ഷ​ൻ മാ​നേ​ജ​ർ​ക്ക്​ വെ​ട്ടി​ക്കു​റ​ക്കാം.

അ​തേ​സ​മ​യം, വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ പ​ര​മാ​വ​ധി 90 ദി​വ​സം​വ​രെ അ​നു​വ​ദി​ക്കും. ഇ​തും സ്​​പോ​ൺ​സ​റു​ടെ ​ജോ​ലി​യും സാ​ഹ​ച​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശ​നോ​ദ്ദേ​ശ്യ​വും അ​നു​സ​രി​ച്ച്​ എ​മി​ഗ്രേ​ഷ​ൻ മാ​നേ​ജ​റു​ടെ വി​വേ​ച​നാ​ധി​കാ​ര പ​രി​ധി​യി​ലാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​വി​സ​ക്ക്​ പ​ര​മാ​വ​ധി 30 ദി​വ​സ​മാ​ണ്​ കാ​ല​പ​രി​ധി. ഭാ​ര്യ, മ​ക്ക​ൾ എ​ന്നി​വ​രെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കൊ​ണ്ടു​വ​ന്നാ​ൽ നി​ല​വി​ലെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ര​മാ​വ​ധി മൂ​ന്നു മാ​സം​വ​രെ കു​വൈ​ത്തി​ൽ നി​ർ​ത്താം. കു​ടും​ബ​ത്തെ വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രോ​ടു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഭാ​ര്യ, മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്​ മൂ​ന്നു​മാ​സം അ​നു​വ​ദി​ച്ച​ത്. ക​മേ​ഴ്സ്യ​ൽ സ​ന്ദ​ർ​ശ​ക വി​സ​യു​ടെ കാ​ല​പ​രി​ധി ഒ​രു​മാ​സം ത​ന്നെ​യാ​യി​രി​ക്കും. എ​ല്ലാ സ​ന്ദ​ർ​ശ​ക വി​സ​ക​ളും സ​മ​യ​പ​രി​ധി നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS