ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ  പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ 

08:27 AM
11/01/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ 15ാമ​ത്​ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ആ​ഘോ​ഷി​ച്ചു. കു​വൈ​ത്തി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ ഡാ​വ​ൻ​പോ​ർ​ട്ട്​, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ​മാ​ർ എം.​പി. ബോ​ണ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​ക​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രും കു​വൈ​ത്തി പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ൽ​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ​സാ​ഗ​ർ സം​സാ​രി​ച്ചു. കു​വൈ​ത്തി ഗാ​യ​ക​ൻ മു​ബാ​റ​ക്​ അ​ൽ റാ​ഷി​ദ്​ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കു​വൈ​ത്തി വ​യ​ലി​നി​സ്​​റ്റ്​ അ​ബ്​​ദു​ൽ അ​സീ​സും വ​യ​ലി​നി​ൽ അ​നു​ഗ​മി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. മ​ഹാ​ത്​​മാ ഗാ​ന്ധി 1915ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​ന്ന്​ ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി ഒ​മ്പ​തി​ന്​ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ലാ​ണ്.

Loading...
COMMENTS