പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​റ​വു​ശാ​ല  തു​റ​ന്നു

  • കാ​പി​റ്റ​ൽ അ​റ​വു​ശാ​ല  പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

09:43 AM
08/01/2019

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​റ​വു​ശാ​ല​യാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​റ​വു​ശാ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 
അ​ൽ മ​വാ​ഷ് ക​മ്പ​നി സ്​​ഥാ​പി​ച്ച ഇ​വി​ടെ കു​ടും​ബ​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ദി​നം​പ്ര​തി 200 അ​റ​വു​ക​ൾ ന​ട​ത്തി​ക്കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പു​റ​മെ 1000 ക​മ്പ​നി​ക​ൾ​ക്കു​വേ​ണ്ട അ​റ​വ് കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. 94000 ചു​തു​ര​ശ്ര മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് സ​മ​യ​ങ്ങ​ളി​ലാ​യി 18,000 ആ​ടു​മാ​ടു​ക​ളെ അ​റു​ത്ത് മാം​സ​മാ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്.  

പ്ര​ധാ​ന കെ​ട്ടി​ടം, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ഓ​ഫി​സു​ക​ൾ, ക​ട​ക​ൾ, കാ​ലി മാ​ർ​ക്ക​റ്റ്, ലേ​ലം വി​ളി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മു​റ്റം, കാ​ലി​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക ഇ​ട​ങ്ങ​ൾ, 400 വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യം, 400 പേ​ർ​ക്ക് ഒ​രു​മി​ച്ച് ന​മ​സ്​​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന പ​ള്ളി തു​ട​ങ്ങി​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് ഈ ​കേ​ന്ദ്രം. മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ ഇ​വി​ടെ 500 പേ​ർ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ൽ വ​ഹാ​ബ് പ​റ​ഞ്ഞു.

Loading...
COMMENTS