ഇറാൻ– ഇറാഖ് അതിർത്തിയിൽ ഭൂചലനം; കുവൈത്തിൽ നേരിയ പ്രകമ്പനം
text_fieldsകുവൈത്ത് സിറ്റി: ഇറാൻ-ഇറാഖ് അതിർത്തി പ്രദേശത്ത് ഞായറാഴ്ച വൈകീട്ടുണ്ടായ ഭൂചല നം കുവൈത്തിെൻറ വടക്കൻ മേഖലയിൽ നേരിയ തോതിൽ അനുഭവപ്പെട്ടു. കുവൈത്ത് ശാസ്ത്രഗവേഷണ കേന്ദ്രം മേധാവി ഡോ. അബ്ദുല്ല അൽ ഇനീസി അറിയിച്ചതാണിത്. ജനങ്ങൾ വ്യാപകമായ തോതിൽ അറിയുന്ന രീതിയിൽ ശക്തമല്ലായിരുന്നു ഭൂചലനം. റിക്ടർ സ്കെയിൽ 5.9 രേഖപ്പെടുത്തിയ കമ്പനമാണ് ഇറാൻ-ഇറാഖ് അതിർത്തി പ്രദേശത്തുണ്ടായത്. ആർക്കും പരിക്കോ വസ്തുനാശമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാൻ സമയം 5.11നാണ് 10 കിലോമീറ്റർ വ്യാപ്തിയുള്ള ഭൂചലനം ഉണ്ടായതെന്ന് തെഹ്റാൻ യൂനിവേഴ്സിറ്റി സെൻറർ ഒാൺലൈൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലും നവംബറിലും ഇറാൻ-ഇറാഖ് അതിർത്തിയിൽ ഭൂകമ്പം ഉണ്ടായപ്പോഴും കുവൈത്തിൽ നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നു. അന്ന് ജനങ്ങൾ പരിഭ്രാന്തരായ ജനം കെട്ടിടത്തിന് പുറത്തിറങ്ങിനിന്നു. ഇപ്പോൾ സാധാരണക്കാർ അറിയാത്ത നേരിയ കമ്പനമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
