ലൈംഗികാതിക്രമ കേസുകൾ പലതും കോടതിയിലെത്തുന്നില്ലെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ലൈംഗികാതിക്രമ കേസുകൾ പലതും കോടതിയിലെത്തുന്നില്ലെന്ന ് റിപ്പോർട്ട്. നിയമവിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ച െയ്തത്. പരാതിപ്പെടാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും ആളുകൾ മടി കാണിക്കു ന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ലൈംഗികാതിക്രമവും ബലാത്സംഗവും രണ്ടു തരത്തിലാണ് ആളുകൾ കണക്കാക്കുന്നത്. ബലാത്സംഗം വലിയ കുറ്റകൃത്യമായി കണക്കാക്കുമ്പോൾ മറ്റു ലൈംഗിക അതിക്രമങ്ങളെ അത്ര ഗൗരവമല്ലാത്ത കുറ്റമായാണ് ഗണിക്കപ്പെടുന്നത്. നിയമത്തിലുള്ള അജ്ഞതകൊണ്ടാണിത്. ലൈംഗികാതിക്രവും ഏതുതരത്തിലുള്ള രാജ്യത്തെ നിയമ വ്യവസ്ഥയും ഗൗരവമായാണ് കാണുന്നത്. ബലാത്സംഗ കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വരെ നൽകാൻ നിയമം അനുശാസിക്കുന്നുണ്ട്. പുരുഷൻ സമ്മതമില്ലാതെ സ്ത്രീയുമായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെടുന്നതു പോലും ബലാത്സംഗമായി കണക്കാക്കാമെന്ന് നിയമ വിദഗ്ധനായ അഹ്മദ് അൽ മുതൈരി പറയുന്നു.
സമ്മതമില്ലാത്ത സ്പർശനം, ടെലിഫോൺ സംഭാഷണം, ദ്വയാർഥ സംഭാഷണങ്ങൾ എന്നിവയെല്ലാം കുറഞ്ഞത് രണ്ടു വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്കൂളിലും ജോലിസ്ഥലത്തും വീട്ടിലുമൊക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നുവെങ്കിലും പലപ്പോഴും അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. വിദ്യാലയത്തിലും സ്കൂൾ ബസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചും മറ്റും വിദ്യാഭ്യാസമന്ത്രാലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കോടതികളിലെത്തുന്ന കേസുകളിൽ വേഗം തീർപ്പുകൽപിക്കപ്പെടുന്നുണ്ട്. ബലാത്സംഗ കേസുകളിൽ പരമാവധി ആറുമാസത്തിനകം വിധിവരും. പരമാവധി രണ്ടു വർഷം വരെയാണ് ലൈംഗികാതിക്രമ കേസുകളിൽ വിചാരണ പൂർത്തിയാകാനെടുക്കുന്ന സമയം. ബലാത്സംഗ കേസുകളിൽ പ്രതിക്ക് ജാമ്യം പോലും ലഭിക്കില്ല. അന്വേഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. വൈദ്യ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പെട്ടെന്നുതന്നെ കേസ് വിചാരണക്കെടുക്കും. കുറ്റാരോപിതന് അഭിഭാഷകനോട് മാത്രമേ ആശയ വിനിമയത്തിന് അനുമതിയുണ്ടാകൂ. ബലാത്സംഗക്കേസുകളിൽ തൂക്കുകയറാണ് പരമാവധി ശിക്ഷ. മറ്റു ലൈംഗികാതിക്രമങ്ങളിൽ കുറ്റത്തിെൻറ ഗൗരവത്തിനനുസരിച്ച് ആറുമുതൽ രണ്ടു വർഷം വരെ തടവും 5000 ദീനാറിൽ കവിയാത്ത പിഴയും ശിക്ഷയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.