സമൂഹമാധ്യമങ്ങൾ: വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ നിയമനിർമ ാണം നടത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരി ച്ച് അറബ് ടൈംസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകൾ തിരുത്താൻ അധികൃതർ വഴിതേടുന്നത്. മറ്റുചില വിദേശരാജ്യങ്ങൾ ഇൗ വിഷയത്തിൽ സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമങ്ങളും അധികൃതർ പഠിക്കും. തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും സൈബർ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രചാരണവും ഇസ്ലാമികാധ്യാപനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളും തടയുകയും ദേശീയ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പ്രധാനമായും വ്യാജഅക്കൗണ്ടുകൾ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ നടത്തുന്നത് എന്നതിനാൽ ഇത്തരം അക്കൗണ്ടുകൾ ഇല്ലാതാക്കാനാണ് അധികൃതർ പ്രധാന പരിഗണന നൽകുന്നത്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട കരടുനിയമം സർക്കാറിെൻറ മുന്നിലുണ്ട്. നേരേത്ത, സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാൻ കുവൈത്ത് സർക്കാർ പ്രത്യേക സോഫ്റ്റ്വെയർ സ്വന്തമാക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയർ ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 75,000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
