റോഡപകടങ്ങൾ കഴിഞ്ഞ വർഷം മരിച്ചത് 401 പേർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 401 പേർ മരിച്ചു. സ്വദേശികളും വ ിദേശികളും ഉൾപ്പെടെ കുവൈത്തിൽ 2018ൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണമാണ് ഗതാഗത വകുപ്പ് പുറത്തുവിട്ടത്. രണ്ടു വർഷമായി വാഹനാപകടങ്ങളിലെ മരണനിരക്ക് കുറയുന്ന പ്രവണതയാണുള്ളത്. 2016ൽ 429 പേർ മരിച്ചപ്പോൾ 2017ൽ 424 പേരാണ് മരിച്ചത്. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും മരണനിരക്ക് കുറഞ്ഞത് ശുഭസൂചനയാണ്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചതും അധികൃതർ പരിശോധന കർശനമാക്കിയതുമാണ് വലിയ അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയാൻ കാരണം.
സീറ്റ് ബെൽറ്റ് കർശനമാക്കിയതുൾപ്പെടെ കാര്യങ്ങൾ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത് വഴിയൊരുക്കി. ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമം ലംഘിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്കും ൈഡ്രവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നു. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് അധികൃതർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
