ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ കരാർ നീട്ടുന്നു
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ വിവിധ വിദേശി ജീവനക്കാരുടെ സേവന കരാർ കാലാ വധി നീട്ടാൻ തീരുമാനിച്ചു. സബാഹ്, ഫർവാനിയ, ജഹ്റ സോണുകളിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി സിവിൽ സർവിസ് കമീഷെൻറ പ്രത്യേക അനുമതി നേടിയിട്ടുണ്ട്. എക്സ്റേ, ലബോറട്ടറി, ഫാർമസി ടെക്നീഷ്യന്മാരുടെ സേവനകാലാവധിയാണ് ദീർഘിപ്പിക്കുന്നത്. സബാഹ് ഹെൽത്ത് സോണിൽ ജനുവരി അഞ്ചിന് കരാർ അവസാനിക്കുന്നവർക്ക് ഒമ്പത് മാസത്തേക്കും ഫർവാനിയയിലും ജഹ്റയിലും ഫെബ്രുവരി അഞ്ചിന് കരാർ അവസാനിക്കുന്ന ഏതാനും പേർക്ക് അഞ്ചുമാസത്തേക്കുമാണ് നീട്ടിനൽകുന്നത്.
ആരോഗ്യ മന്ത്രാലയത്തിന് 2.6 ദശലക്ഷം ദീനാർ ചെലവ് വരുന്നതാണ് നടപടി. പക്ഷേ, മന്ത്രാലയത്തിന് മുന്നിൽ തൽക്കാലം മറ്റുവഴികളില്ല. സ്വദേശിവത്കരണ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽനിന്ന് വിദേശികളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും മതിയായ സ്വദേശികളെ ലഭ്യമാവാത്തതു കൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ വിഷമിക്കുകയാണ്. ആശുപത്രി പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ജീവനക്കാരെ നിലനിർത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
