സാന്ത്വനം കടലൂർ സ്നേഹ സംഗമം
text_fieldsകുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈേസഷൻ സ്നേഹസംഗമം സംഘടിപ്പിച്ചു. ഫ ർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ഷബീർ മണ്ടോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുറഹ്മാൻ വർദ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, സാന്ത്വനം ജനറൽ സെക്രട്ടറി മജീദ് റവാബി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മൈലാഞ്ചി മത്സരത്തിൽ തസ്നി നൗഷാദ്, നിഷാന നാസർ, ജസീല ലത്തീഫ് എന്നിവർ വിജയികളായി.
ഷാഹിമ ഷബീർ ക്വിസ് മത്സരത്തിനും നദീർ തിക്കോടി ചിത്രരചനാ മത്സരത്തിനും സലാം നന്തി കോൽക്കളിക്കും നൗഷാദ് കുണ്ടൻറവിട അറബിക് ഒപ്പനക്കും നേതൃത്വം നൽകി. വിവിധ സെഷനുകളിലായി നടന്ന മറ്റു പരിപാടികൾക്ക് ശുഐബ് റഷീദ്, ഫിറോസ് ചങ്ങരോത്ത്, കെ. നജീബ്, ഷറഫു മിന്നത്ത്, വി.വി. ഹനീഫ, ഗഫൂർ ഹസനാസ്, ശരീഖ്, നൗഷാദ് കമ്മടത്തിൽ, റഫീഖ് കളോളി, മുജീബ് ചിറ്റാരി, ഷാഫി, എസ്.വി. റഫീഖ്, സജ്ന നിസാർ, റംഷീന ഫൈസൽ, ഷെഹർബാൻ നജീബ്, റാബിയ അബ്ദുറഹ്മാൻ, ഫാത്തിമ ശുഐബ് എന്നിവർ നേതൃത്വം നൽകി. ഷസ ഷബീർ ഖിറാഅത് നടത്തി. പ്രോഗ്രാം കൺവീനർ പി.കെ. സകരിയ സ്വാഗതവും ട്രഷറർ ഹമീദ് കുറൂളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
