യൂത്ത് ഇന്ത്യ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ‘രക്തദാനം ജീവദാനം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് യൂത്ത് ഇന്ത്യ കു വൈത്ത് മെഡിക്കൽ വിങ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് ആറുവരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് പരിപാടി. കുവൈത്തിലെ വിവിധ ആശുപത്രികളിൽ രക്തം ആവശ്യമുള്ളവരുടെ എണ്ണം വർധിച്ചുവരികയും അതനുസരിച്ച് രക്തദാതാക്കളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെന്ന കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതരുടെ അറിയിപ്പ് വാർത്ത മാധ്യമങ്ങളിലൂടെ വന്ന സാഹചര്യത്തിലാണ് ഇത്തരം ക്യാമ്പ് സംഘടിപ്പിക്കുന്നെതന്ന് സംഘാടകർ അറിയിച്ചു. പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർ www.youthindiakuwait.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വാഹനസൗകര്യം ആവശ്യമുള്ളവർ ഫർവാനിയ: 95596794, അബ്ബാസിയ: 97601023, ഫഹാഹീൽ: 65571798, സാൽമിയ: 90942193 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.