കോടതി വിധികൾ എസ്.എം.എസ് വഴി അറിയിക്കാൻ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കോടതി വിധികൾ എസ്.എം.എസ് വഴി ബന്ധപ്പെട്ടവരെ അറിയിക്കാൻ നീതിന്യാ യ മന്ത്രാലയത്തിന് പദ്ധതി.
പുതിയവർഷം ആരംഭിക്കുന്നതോടെ ഈ സംവിധാനം ഏർപ്പെടുത്താ നാണ് ആലോചിക്കുന്നത്. നീതിന്യായ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഇടപാടുകാർക്ക് കോടതി നടപടികൾ കൂടുതൽ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേസിലെ കക്ഷികൾക്കോ അഭിഭാഷകർക്കോ കേസുമായി ബന്ധപ്പെട്ട വിധികൾ ഒരേസമയം എസ്.എം.എസ് സന്ദേശം വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. കോടതിഫീസ് അടയ്ക്കൽ, പിഴ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഓൺലൈൻ സംവിധാനം കഴിഞ്ഞവർഷം മുതൽ പ്രാബല്യത്തിലായിട്ടുണ്ട്. ഓൺലൈൻ വഴി കേസുകളുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യവും നേരത്തേയുണ്ട്. ഘട്ടംഘട്ടമായി എല്ലാ കേസ് നടപടികളും ഓൺലൈൻ വഴി പൂർത്തീകരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
