മഴക്കെടുതി: വസ്തുതാന്വേഷണ റിപ്പോർട്ട് ജനുവരി 31നകം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞമാസമുണ്ടായ മഴക്കെടുതി സംബന്ധിച്ച് രൂപവത്കര ിച്ച വസ്തുതാന്വേഷണ സമിതി ഇൗ ആഴ്ച ജോലി തുടങ്ങും.
ജനുവരി 31നകം റിപ്പോർട്ട് സമർ പ്പിക്കാനാണ് സമിതിക്ക് നൽകിയ നിർദേശം. നിർമാണ കരാറുകൾ ഏറ്റെടുക്കുകയും കൺസൽട് ടൻസി ചുമതല വഹിക്കുകയും ചെയ്ത 60 കമ്പനികളാണ് അന്വേഷണം നേരിടുന്നത്. ഇൗ കമ്പനികളു ടെ പ്രോജക്ടുകൾക്കാണ് അപാകത കണ്ടെത്തിയത്. ബന്ധപ്പെട്ടവരെ കമീഷൻ വിളിപ്പിക്കും. എൻജിനീയറിങ്ങിലെ കാര്യക്ഷമത ഇല്ലായ്മകൊണ്ടും കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൾകൊണ്ടും ആണോ മഴയിൽ വസ്തുനാശം സംഭവിച്ചതെന്ന കാര്യം സൂക്ഷ്മമായി പരിശോധിക്കും. കമീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം കമ്പനികൾ കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പക്ഷം അവക്കെതിരെ പ്രോസിക്യൂഷനെ സമീപിക്കും.
മഴക്കാലത്തിനുമുന്നോടിയായി ദശലക്ഷക്കണക്കിന് ദീനാർ ചെലവഴിച്ചാണ് ഓവുചാലുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ തീർത്തത്. എന്നാൽ, ഒറ്റദിവസത്തെ മഴകൊണ്ടുതന്നെ സ്ഥിതി വഷളാവുകയായിരുന്നു. നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനുപിന്നിൽ കരാറുകളിലെ വഴിവിട്ട കാര്യങ്ങളും അഴിമതിയും ആണോ എന്ന സംശയവുമായി പാർലമെൻറ് അംഗങ്ങൾ ഉൾപ്പെടെ രംഗത്തുവന്നു.
ഇൗ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട ഫയലുകൾ അന്വേഷണത്തിനായി സർക്കാർ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കൈമാറിയിരുന്നു. സമീപകാലത്ത് നിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡുകൾ, പാലങ്ങൾ, ഒാടകൾ എന്നിവയിൽ അഴിമതിയുണ്ടോ എന്ന അന്വേഷണം അഴിമതി വിരുദ്ധ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
