സൗഹൃദവേദി ഫഹാഹീൽ ക്രിസ്മസ്-പുതുവത്സര സംഗമം
text_fieldsഫഹാഹീൽ: സൗഹൃദവേദി ഫഹാഹീൽ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ക്രിസ്മസ് പുതുവത് സര സംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന സംഗമത്തിൽ സാമൂഹിക പ്രവർത്തകരായ അനിയൻകുഞ്ഞ് പാപ്പച്ചൻ, അൻവർ സഈദ് എന്നിവർ ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി. പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും സകലതും തിരിച്ചുപിടിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ജനങ്ങൾ മാറിയെങ്കിൽ അത്തരം സാഹോദര്യവും സഹവർത്തിത്വവും എല്ലാ കാലത്തും ഉണ്ടാകണമെന്നും പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും അത് കാത്തുസൂക്ഷിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
പ്രേമൻ ഇല്ലത്ത്, എം.കെ. ശ്രീജിത്ത്, കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു. ഷിയാസ്, ഷജർ ഖാലിദ് എന്നിവർ നയിച്ച കരോക്കെ ഗാനമേളയുണ്ടായി. റഫീഖ് ബാബു ക്വിസ് അവതരിപ്പിച്ചു. ഗായകരായ ഷിയാസ്, ഷജർ ഖാലിദ്, ധന്യ അജിത്, ഷൈനി ജോസ്, സുരേന്ദ്രൻ, ഷഹ്സ സമീർ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കുവൈത്തിലെ ചിത്രകാരന്മാരായ മുസ്തഫ അരീക്കോട്, രാധ ഗോപിനാഥൻ, ശോഭ ബാലകൃഷ്ണൻ, മിനി കിഷോർ എന്നിവരെ ആദരിച്ചു.
സൗഹൃദവേദി പ്രസിഡൻറ് ബാബു സജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ എം.എ. ഷമീർ സ്വാഗതവും സെക്രട്ടറി രാജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
