ഭക്ഷ്യസുരക്ഷ പരിശോധന: ഈ വർഷം ജഹ്റയിൽ പിടികൂടി നശിപ്പിച്ചത് 77 ടൺ ഉൽപന്നങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ഈ വർഷം നടത്തിയ പരിശോധനകളിൽ 77 ടൺ കേടായ ഭക്ഷ്യയുൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചതായി അധികൃതർ. ജഹ്റ ഗവർണറേറ്റ് ഭക്ഷ്യസുരക്ഷാ അതോറിറ്റി മേധാവി ഡോ. നായിഫ് അൽ ഇൻസി അൽറായി പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലത്ത് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ 1807 ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കടുത്ത നിയമലംഘനങ്ങൾ ആവർത്തിച്ച എട്ട് കടകൾ പൂട്ടി സീൽപതിച്ചു. സംശയാസ്പദമായ നിലയിൽ പിടികൂടിയ 483 ഭക്ഷ്യയുൽപന്നങ്ങൾ സൂക്ഷ്മ പരിശോധനക്കായി ലാബിലേക്കയച്ചു. 479 ഭക്ഷ്യയുൽപന്നങ്ങൾ മനുഷ്യോപയോഗത്തിന് പറ്റുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നാല് ഉൽപന്നങ്ങൾ കേടുവന്നതായും കണ്ടെത്തി. അതിനിടെ, ജഹ്റ സൂഖുകളിൽ കഴിഞ്ഞ ദിവസം നടന്ന ഭക്ഷ്യപരിശോധയിൽ 14 നിയമലംഘനങ്ങൾ പിടികൂടി. ബഖാലകൾ, ഹോട്ടലുകൾ, മത്സ്യ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
