അനധികൃത തമ്പുകൾ പൊളിച്ചുമാറ്റാതെ പിഴ ഈടാക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പണിത അനധികൃത ശൈത്യകാല തമ്പുകൾ പൊ ളിച്ചുമാറ്റാതെ ഉടമകളിൽനിന്ന് പിഴ ഈടാക്കാൻ മുനിസിപ്പാലിറ്റിക്ക് ആലോചനയുള്ളതായി റിപ്പോർട്ട്. നിയമപരമല്ലാതെ പണിത ഒരു തമ്പിന് 250 ദീനാർ വീതം പിഴ ഈടാക്കി അവ നിലനിർത്താൻ അനുമതി നൽകണമെന്ന നിർദേശം മുനിസിപ്പാലറ്റിക്ക് മുന്നിലെത്തിയിരുന്നു. നിർദേശത്തോട് അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കൗൺസിൽ അംഗങ്ങളിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ശൈത്യകാലത്ത് മരുപ്രദേശങ്ങളിൽ തണുപ്പ് ആസ്വാദന തമ്പുകൾ പണിത് അതിൽ കഴിച്ചുകൂട്ടുകയെന്നത് കാലങ്ങളായി തുടരുന്ന കുവൈത്തികളുടെ ശീലമാണ്.
ഇതിന് പെെട്ടന്ന് മുടക്കം വരുത്താതിരിക്കലാണ് ഉത്തമമെന്ന വിലയിരുത്തലിനാണ് മുൻതൂക്കം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരുപ്രദേശങ്ങളിൽ കുഴിബോംബുകൾ പുറത്തേക്ക് പൊന്തിവന്നതിനെ തുടർന്ന് സുരക്ഷാ കാരണത്താലാണ് ഇത്തവണ തമ്പ് പണിയാൻ അനുമതി നൽകാതിരുന്നത്. നിരവധി കുഴിബോംബുകളാണ് ഇതിനകം കണ്ടെത്തി നശിപ്പിച്ചത്. എന്നാലും ചിലയിടങ്ങളിൽ സ്വദേശികൾ അനധികൃതമായി തമ്പ് പണിതിട്ടുണ്ട്. ഇത് അധികൃതർ പൊളിച്ചുനീക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തമ്പ് പൊളിക്കാതെ പിഴയീടാക്കി തുടരാൻ അനുവദിക്കണമെന്ന നിർദേശം മുനിസിപ്പാലിറ്റിക്ക് മുന്നിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
