ഒരു വർഷം; പൊതുമേഖലയിൽനിന്ന് ഒഴിവാക്കിയത് 2799 വിദേശികളെ
text_fieldsകുവൈത്ത് സിറ്റി: സ്വദേശിവത്കരണ ഭാഗമായി പൊതുമേഖലയിലെ വിവിധ വകുപ്പുകളിൽനിന് ന് 2017-2018 വർഷത്തിൽ 2799 വിദേശികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഉന്നത സിവിൽ സർവിസ് ക മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ മേഖലയിൽ അഞ്ചു വർഷത്തിനിടയിൽ 41,000 വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്ന് കമീഷൻ നിർദേശം നൽകിയതാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നാണ് കൂടുതൽ വിദേശികളെ പിരിച്ചുവിട്ടത്. 1507 വിദേശികളെയാണ് ഉത്തരവിറങ്ങിയ ആദ്യ വർഷത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് പിരിച്ചുവിട്ടത്. 436 വിദേശികളെ ഒഴിവാക്കിയ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയമാണ് രണ്ടാമത്.
മൊത്തം വിദേശികളിൽ 16 ശതമാനത്തെയാണ് ഔഖാഫ് പിരിച്ചുവിട്ടത്. ആരോഗ്യമന്ത്രാലയം (273), ജല-വൈദ്യുതി മന്ത്രാലയം (158), ആഭ്യന്തരമന്ത്രാലയം (155), നീതിന്യായ മന്ത്രാലയം (62), പൊതുമരാമത്ത് മന്ത്രാലയം (40), വാർത്താവിനിമയം (35), സിവിൽ സർവിസ് കമീഷൻ (20), സാമൂഹികക്ഷേമ-തൊഴിൽകാര്യം (14), ധനകാര്യം (11), വിദേശകാര്യം (11), പ്രതിരോധം (ആറ്), ഉന്നത വിദ്യാഭ്യാസം (നാല്), സേവനകാര്യം (മൂന്ന്), ഫത്വ (മൂന്ന്), കലാ സാംസ്കാരികം (രണ്ട്), യുവജനകാര്യം (രണ്ട്), സെൻസസ് വകുപ്പ് (രണ്ട്), ആസൂത്രണ, വികസനകാര്യം (രണ്ട്), കസ്റ്റംസ് (രണ്ട്), വ്യവസായ- വാണിജ്യം (ഒന്ന്) എന്നിങ്ങനെയാണ് മറ്റു മന്ത്രാലയങ്ങളിൽനിന്ന് ഈ കാലത്തിനിടയിൽ ഒഴിവാക്കിയ വിദേശികളുടെ എണ്ണം.
സർക്കാർ നിയമനം കാത്തിരിക്കുന്നത് 13,523 സ്വദേശികൾ
കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 13,523ൽ എത്തിയതായി വെളിപ്പെടുത്തൽ.
സിവിൽ സർവിസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 73.82 ശതമാനവുമായി സ്ത്രീകളാണ് തൊഴിലപേക്ഷകരിൽ കൂടുതലുള്ളത്. 9983 സ്ത്രീകളാണ് പൊതുമേഖലയിൽ നിയമനം ലഭിക്കുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. പുരുഷ ഉദ്യോഗാർഥികളുടെ എണ്ണം 3540 ആണ്. മൊത്തം തൊഴിലപേക്ഷകരിൽ 26.18 ശതമാനമേ പുരുഷന്മാരുടെ എണ്ണം വരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
