ഫാഷിസ്റ്റ് വിരുദ്ധ ടേബിൾ ടോക്
text_fieldsകുവൈത്ത് സിറ്റി: െഎ.എം.സി.സി കുവൈത്ത് ‘ഫാഷിസ്റ്റ് ഭീകരതക്കെതിരെ മതേതര മുന്നേറ്റ ം’ തലക്കെട്ടിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ഐ.എം.സി.സി കുവൈത്ത് പ്രസിഡൻറ് ഹമീദ് മധൂ ർ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അധികാരം പിടിച്ചെടുക്കാൻ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും കലാപങ്ങൾ ഉണ്ടാക്കി സാമൂഹിക വ്യവസ്ഥയെ തകർക്കാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും അഭിപ്രായവ്യത്യാസങ്ങൾ മറന്ന് മതേതര സംഘടനകളുടെ യോജിപ്പ് അനിവാര്യമാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ മോഡറേറ്ററായി. ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ് (ഒ.എൻ.സി.പി), ഹമീദ് കേളോത്ത്, ഹരീഷ് തൃപ്പൂണിത്തറ (ഒ.ഐ.സി.സി) മുഹമ്മദ് അലി (കെ.എം.സി.സി), ഹുമയൂൺ, സലിം പൊന്നാനി (പി.സി.എഫ്) ബി.സി. അഷ്റഫ് (ഐ.എം.സി.സി) സുദൻ ആവിക്കര തുടങ്ങിയവർ സംസാരിച്ചു. ശരീഫ് താമരശ്ശേരി ഉപസംഹാര പ്രസംഗം നടത്തി. ശരീഫ് കൊളവയൽ സ്വാഗതവും അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു. ഖാലിദ് ബേക്കൽ, അൻവർ തച്ചംപൊയിൽ, മുനീർ കൂളിയങ്കാൽ, ജാഫർ പള്ളം, കുഞ്ഞമ്മദ് അതിഞ്ഞാൽ, റഷീദ് ഉപ്പള തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
