Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​ക്കെ​ടു​തി...

മ​ഴ​ക്കെ​ടു​തി ന​ഷ്​​ട​പ​രി​ഹാ​രം ആ​ദ്യ​ഗ​ഡു ഈ ​ആ​ഴ്ച അ​വ​സാ​നം –മ​ന്ത്രി സ​ബീ​ഹ്

text_fields
bookmark_border
മ​ഴ​ക്കെ​ടു​തി ന​ഷ്​​ട​പ​രി​ഹാ​രം  ആ​ദ്യ​ഗ​ഡു ഈ ​ആ​ഴ്ച അ​വ​സാ​നം –മ​ന്ത്രി സ​ബീ​ഹ്
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ശം നേ​രി​ട്ട​വ​ർ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ത്തി​​​െൻറ ആ​ദ്യ​ഗ​ഡു ഈ ​ആ​ഴ്ച​യു​ടെ അ​വ​സാ​ന​ത്തോ​ടെ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​ റ്റും. പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം കു​വൈ​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. മ​ഴ​ക്കെ​ടു​തി​ക്കി​ര​യാ​യ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും വി​ദേ​ശി​ക​ളി​ൽ​നി​ന്നും ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ഇ​തി​ന​കം നി​ർ​ത്തി​യി​ട്ടു​ണ്ട്. ന​ഷ്​​ട​ത്തി​​​െൻറ​തോ​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​പേ​ക്ഷ​ക​ളെ ത​രം​തി​രി​ച്ചാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ക.

വീ​ടു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കും. അ​പേ​ക്ഷ​ക​ളി​ൽ സൂ​ചി​പ്പി​ച്ച​തു​പോ​ലു​ള്ള ന​ഷ്​​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് സം​ഘം വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​കെ മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ​ത്തി​ന് വ്യ​ക്തി ത​ല​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ 3000 ആ​ണ്. കൃ​ഷി​യി​ട​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​ക്ക് നാ​ശം സം​ഭ​വി​ച്ച​തി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story