വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക്​ ബാ​ങ്ക്​ ഒാ​ഹ​രി സ്വ​ന്ത​മാ​ക്കാം; വി​ൽ​ക്കാം

  • മൂ​ല​ധ​ന​ത്തി​െൻറ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ഒാ​ഹ​രി വാ​ങ്ങാ​ൻ അ​നു​മ​തി വേ​ണം

09:24 AM
17/12/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വി​ദേ​ശി നി​​ക്ഷേ​പ​ക​ർ​ക്ക്​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ളു​ടെ ഒാ​ഹ​രി സ്വ​ന്ത​മാ​ക്കാ​നും വി​ൽ​പ​ന ന​ട​ത്താ​നും അ​നു​മ​തി. അ​തേ​സ​മ​യം, ബാ​ങ്കി​​​െൻറ മൂ​ല​ധ​ന​ത്തി​​​െൻറ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള ഒാ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്കി​​​​െൻറ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും. പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ നി​ക്ഷേ​പ​ത്തി​ന്​ ഇൗ ​പ​രി​ധി ബാ​ധ​ക​മാ​ണ്. വാ​ണി​ജ്യ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ റൗ​ദാ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ച​താ​ണി​ത്. വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി ന​ട​ത്തി​യ പ്ര​മോ​ഷ​ന​ൽ യാ​ത്ര​ക്ക്​ അ​നു​കൂ​ല ഫ​ല​മു​ണ്ടാ​യെ​ന്നും നി​ര​വ​ധി വി​ദേ​ശ​നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്ത്​ പ​ണം മു​ട​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച്​ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

വി​ദേ​ശ​നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്ത്​ അ​നു​ഭ​വി​ക്കു​ന്ന ത​ട​സ്സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും സം​ബ​ന്ധി​ച്ചാ​ണ്​ പ​ല​രും അ​ന്വേ​ഷി​ച്ച​ത്. എ​ല്ലാ ത​ട​സ്സ​ങ്ങ​ളും ല​ഘൂ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ഇ​ക്കാ​ര്യ​ത്ത​ൽ സ​ർ​ക്കാ​റി​നു​ള്ള​ത്. ഇ​തി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ രാ​ജ്യം ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വ്യ​വ​സാ​യം തു​ട​ങ്ങാ​നും നി​ക്ഷേ​പം ന​ട​ത്താ​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​വും നി​ർ​ദി​ഷ്​​ട നി​യ​മം. മു​ത​ൽ​മു​ട​ക്കു​ന്ന​വ​ർ​ക്ക്​ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. സം​രം​ഭ​ക രം​ഗ​ത്തേ​ക്ക്​ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക്​ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്​. ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ളും ല​ളി​ത​മാ​ക്കി. സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക്​ ഏ​ഴു​ ദി​വ​സ​ത്തി​ന​കം ലൈ​സ​ൻ​സ്​ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS