സമൂഹമാധ്യമ ഉപയോഗത്തിെൻറ പരിധി 13 വയസ്സ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപ രിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിെൻറ പുതുക്കിയ മാർഗനിർദേശം. കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ടെന്നും ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അറ്റോണി ജനറൽ ദറാർ അൽ അസൂസി മുന്നറിയിപ്പ് നൽകി. പോസിറ്റിവ് സന്ദേശങ്ങൾ നൽകുന്ന പരസ്യങ്ങൾക്കല്ലാതെ കുട്ടികളെ ഉപയോഗപ്പെടുത്താൻ പാടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സംബന്ധിയായവ എന്നിവയാണ് പോസിറ്റിവ് പരസ്യങ്ങളുടെ ഗണത്തിൽപെടുന്നത്. മനസ്സിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ് ഇത്തരം പരസ്യങ്ങൾ. കുട്ടികളുടെ സ്വകാര്യതയിലേക്കോ വ്യക്തിജീവിതത്തിലേക്കോ ഉള്ള കടന്നുകയറ്റമായി കണക്കാക്കാവുന്ന ഒന്നുംതന്നെ പരസ്യപ്പെടുത്തൽ അനുവദനീയമല്ല.
സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് അറ്റോണി ജനറൽ കൂട്ടിച്ചേർത്തു. കുട്ടികൾ ആയുധം ഉപയോഗിക്കുന്ന പരസ്യം പാടില്ല. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുള്ളതോ നഗ്നമായതോ ആയ രൂപത്തിൽ കുട്ടികളെ പരസ്യത്തിൽ പ്രദർശിപ്പിക്കരുത്. അശ്ലീലമോ കുട്ടികളുടെ പ്രായത്തിന് ചേരാത്തതോ ആയ സംഭാഷണങ്ങളോ പദപ്രയോഗങ്ങളോ പരസ്യ വിഡിയോകളിൽ ഉണ്ടാവാൻ പാടില്ല. അവരുടെ മാനസികവും ചിന്താപരവും മതപരവുമായ വ്യക്തിത്വം സംരക്ഷിക്കപ്പെടണം. ഇതിനായി രൂപംനൽകിയ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം നടത്തുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
