കുളമ്പുരോഗം: രണ്ടു രാജ്യങ്ങളിൽനിന്നുള്ള മാംസ ഇറക്കുമതിക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുളമ്പുരോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് രണ്ടു രാജ്യങ്ങളി ൽനിന്നുള്ള മാംസ ഇറക്കുമതിക്ക് ഭക്ഷ്യസുരക്ഷ വിഭാഗം വിലക്കേർപ്പെടുത്തി. ഇറ്റലി, നമീബിയ എന്നീ രാജ്യങ്ങളിൽനിന്ന് ജീവനുള്ള ആടുമാടുകളും മാംസ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക്.
അതുപോലെ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽനിന്ന് കോഴിയുൾപ്പെടെ പക്ഷികളും പക്ഷി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കുളമ്പുരോഗം നീങ്ങിയതായി ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനമുണ്ടായതിനെ തുടർന്ന് യുക്രെയ്നിൽനിന്ന് കാലികളെ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതായും ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.