‘നിറം’ ചിത്രരചന വിജയികൾക്ക് സമ്മാനദാനം നടത്തി
text_fieldsകുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ‘നിറം 2018’ ചിത്രരചന മത്സര വിജയികൾ ക്ക് സമ്മാനദാനം നടത്തി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എം ബസി അറ്റാഷെ അനൂപ് സിങ് ഉദ്ഘാടനം ചെയ്തു. കല പ്രസിഡൻറ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ചു. നിറം ജനറൽ കൺവീനർ വി.പി. മുകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണൻ മൂല്യനിർണയ വിശകലനം നടത്തി. അമേരിക്കൻ ടൂറിസ്റ്റർ പ്രധിനിധി നൗഫൽ, യൂണിമണി എക്സ്ചേഞ്ച് മാനേജർ രഞ്ജിത്ത് പിള്ള, ഫാബെർ കാസ്ലെ പ്രധിനിധി സതീശൻ, ഹെൽപ് കേരള ചെയർമാൻ ഡോ. അമീർ അഹ്മദ്, സുനോജ് നമ്പ്യാർ, ബാബു ഫ്രാൻസിസ്, ജോയ് മുണ്ടക്കാടൻ, അനിയൻകുഞ്ഞ്, കല ട്രഷറർ ജോണി, വിധികർത്താക്കളായ ഷമ്മി ജോണ്, ശശികൃഷ്ണൻ, നികേഷ്, സുനിൽ കുളനട, കല (ആർട്ട്) പ്രവർത്തകസമിതി അംഗങ്ങളായ ജെയ്സൺ ജോസഫ്, ഷമീർ, ഹസ്സൻ കോയ, ശിവകുമാർ, രതിദാസ്, രാഗേഷ് എന്നിവർ സന്നിഹിതരായിരുന്നു.
വിധികർത്താക്കളെയും കോംപയറിങ് നിർവഹിച്ച അൻസീൻ അയൂബ്, ജീവ്സ് എരിഞ്ചേരി എന്നിവരെയും ആദരിച്ചു. സുവനീർ പ്രകാശനം നൗഫൽ, ഹസ്സൻ കോയക്ക് കോപ്പി നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ജെയ്സൺ ജോസഫ് നന്ദിയും പറഞ്ഞു. 2400ലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി അഞ്ച് ഒന്നാം സമ്മാനവും ഏഴ് രണ്ടാം സമ്മാനവും 10 മൂന്നാം സമ്മാനവും 59 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
