Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​...

ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള മാ​ജി​ക്ക​ൽ മോ​ട്ടി​വേ​ഷ​ൻ

text_fields
bookmark_border
ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള  മാ​ജി​ക്ക​ൽ മോ​ട്ടി​വേ​ഷ​ൻ
cancel

കു​വൈ​ത്ത് സി​റ്റി: ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​ത ു​കാ​ടി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ‘ആ​സ്പ​യ​ർ 2k18’ എ​ന്ന പേ​രി​ൽ ‘മാ​ജി​ക്ക​ൽ മോ​ട്ടി​വേ​ഷ​ൻ’ സം​ഘ​ടി​പ്പി​ച്ചു . അ​ബ്ബാ​സി​യ നോ​ട്ടി​ങ്​​ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ബി.​ഡി.​കെ സ്ഥാ​പ​ക​ൻ വി​നോ​ദ് ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് ചാ​പ്റ്റ​റി​​​െൻറ ഒ​രു വ​ർ​ഷ​ത്തെ ര​ക്ത​ദാ​ന ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​ർ​വി​സ് ഡ​യ​റ​ക്ട​ർ ഡോ. ​റീം അ​ൽ റി​ദ്​​വാ​ൻ, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യ യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​റാം മോ​ഹ​ൻ, ബി.​ഡി.​കെ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​ര​ളി എ​സ്. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജി മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ശാ​ന്ത് കൊ​യി​ലാ​ണ്ടി, ശ​ര​ത് കാ​ട്ടൂ​ർ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ ഡോ​ക്യു​മ​​െൻറ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​നോ​ദ് ഭാ​സ്ക​ര​നെ ‘ഇ​ൻ​സ്​​പെ​യ​റി​ങ്​ ലീ​ഡ​ർ​ഷി​പ്​ അ​വാ​ർ​ഡ്’ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story