ജി.​സി.​സി ഉ​ച്ച​കോ​ടി: അ​മീ​റി​ന് സൗ​ദി രാ​ജാ​വി​െൻറ  ക്ഷ​ണ​ക്ക​ത്ത്​ ല​ഭി​ച്ചു

10:02 AM
07/12/2018
ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നു​ള്ള സൗ​ദി രാ​ജാ​വി​െൻറ ക്ഷ​ണ​ക്ക​ത്ത് ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി കു​വൈ​ത്ത്​ അ​മീ​റി​ന്​ കൈ​മാ​റി​യ​പ്പോ​ൾ
കു​വൈ​ത്ത് സി​റ്റി: ഡി​സം​ബ​ർ ഒ​മ്പ​തി​ന് സൗ​ദി ത​ല​സ്​​ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ക്കു​ന്ന 39ാമ​ത് ജി.​സി.​സി രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക്ഷ​ണം. ക​ഴി​ഞ്ഞ​ദി​വ​സം ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി​യാ​ണ് സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ ക​ത്ത് അ​മീ​റി​നെ ഏ​ൽ​പ്പി​ച്ച​ത്. ജി.​സി.​സി കൂ​ട്ടാ​യ്മ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് അ​മീ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് അ​ൽ സ​യാ​നി ന​ന്ദി പ​റ​ഞ്ഞു. അ​മീ​രി ദീ​വാ​നി​യ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ലി അ​ൽ ജ​ർ​റാ​ഹ് അ​സ്സ​ബാ​ഹും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
Loading...
COMMENTS