കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 63 കി​ലോ  മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു

  • സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​തി​രാ​ല​യ​ത്തി​ലെ  ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

10:00 AM
07/12/2018
ക​ബ്​​ദി​ൽ പെ​ട്ടി​യി​ലാ​ക്കി കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ക​ബ​ദി​ലെ കു​തി​രാ​ല​യ​ത്തി​ന്​ സ​മീ​പം മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ഹ​ഷീ​ഷും ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ 60 കി​ലോ മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ൻ​റി​നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം സ്​​ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​തി​രാ​ല​യ​ത്തി​ലെ ജോ​ലി​ക്കാ​ര​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വി​ൽ​പ​ന​ക്കാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ച​തെ​ന്ന് ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.
Loading...
COMMENTS