‘ഒരുമ’ സാമൂഹിക ക്ഷേമ പദ്ധതി കാമ്പയിന് ശനിയാഴ്ച തുടക്കം
text_fieldsകുവൈത്ത് സിറ്റി: കെ.െഎ.ജി കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധ തിയായ ‘ഒരുമ’ ഇൗ വർഷത്തെ കാമ്പയിന് ശനിയാഴ്ച തുടക്കമാവും. കുവൈത്തിലെ മലയാളികൾ ക്കിടയിലെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയായ ഒരുമയുടെ ഇൗ വർഷത്തെ കാമ്പയിൻ ഫ്ലയർ പ്രകാശനം ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ മുഹമ്മദ് ഹാരിസ്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. രണ്ട് മാസം നീളുന്ന അംഗത്വ കാമ്പയിനാണ് ഡിസംബർ എട്ടിന് തുടക്കം കുറിക്കുന്നത്. പരിപാടിയിൽ ഒരുമ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡൻറുമായ സക്കീർ ഹുസൈൻ തുവ്വൂർ, ഒരുമ ചെയർമാൻ കെ. അബ്ദുറഹ്മാൻ, സെക്രട്ടറി ലായിക്ക് അഹ്മദ്, ട്രഷറർ പി.ടി. മുഹമ്മദ് ഷാഫി, വെസ്റ്റ് മേഖല കൺവീനർ അൻവർ ഷാജി, ഈസ്റ്റ് മേഖല കൺവീനർ ആഫ്താബ് ആലം എന്നിവർ പങ്കെടുത്തു.
നിലവിലെ അംഗത്വം പുതുക്കാൻ രണ്ട് ദീനാറും പുതുതായി അംഗത്വമെടുക്കുന്നതിന് 2.5 ദീനാറുമാണ് നൽകേണ്ടത്. ഒരുവർഷത്തേക്കാണ് അംഗത്വം നൽകുക. ഇൗ കാലയളവിനിടെ മരിക്കുന്ന അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി ഒരുവർഷത്തിൽ കൂടുതൽ അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്ന്ലക്ഷവും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാല് ലക്ഷവുമാണ് ലഭിക്കുക. അംഗങ്ങളുടെ ബൈപാസ് ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, കാൻസർ, ഡയാലിസിസ് എന്നിവക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും നൽകും. ഇതിന് പുറമെ, കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ശിഫ, അമേരിക്കൻ, ബി.ഇ.സി, ഹോട്ട് ആൻഡ് സ്പൈസ്, മലബാർ ഗോൾഡ്, എക്സിർ മെഡിക്കൽ സെൻറർ, റജബ് കാർഗോ എന്നീ സ്ഥാപനങ്ങളിൽ ഒരുമ അംഗങ്ങൾക്ക് പ്രത്യേകാനുകൂല്യവും ലഭ്യമാണ്.
2019 കാലയളവിലേക്ക് ഒരുമയിൽ അംഗത്വം പുതുക്കാനും ഇതുവരെ ചേർന്നിട്ടില്ലാത്തവർക്ക് പുതുതായി അംഗമാകാനും ഡിസംബർ എട്ടു മുതൽ 20 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെ അബ്ബാസിയ- പ്രവാസി ഹാൾ, ഫർവാനിയ- ഐഡിയൽ ഓഡിറ്റോറിയം, സാൽമിയ- സെൻറർ ഹാൾ, അബുഹലീഫ-തനിമ ഹാൾ, ഫഹാഹീൽ- യൂനിറ്റി സെൻറർ, ഫഹാഹീൽ-ദാറുസ്സലാം എന്നീ ഒരുമ ഓഫിസുകളിൽ സൗകര്യം ഉണ്ടാവും. 2018 ജനുവരി ഒന്നു മുതൽ നവംബർ 30 വരെ ഒരുമ അംഗമായിരിക്കെ മരിച്ച 28 പേരുടെ കുടുംബത്തിന് 84 ലക്ഷവും 36 പേർക്ക് ചികിത്സാ സഹായമായി 17,75,000 രൂപയും പൊതുമാപ്പ് സമയത്ത് 36 അംഗങ്ങൾക്ക് വിമാന ടിക്കറ്റും നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
