ഒ​പെ​ക്​ യോ​ഗം തു​ട​ങ്ങി; എണ്ണ ഉൽപാദന നിയന്ത്രണം തുടരാൻ ധാരണ

  • അളവ്​ ഇന്ന്​ തീരുമാനിക്കും

  • നിയന്ത്രണം ഒമ്പത്​ മാസത്തേക്കെന്ന്​ സൂചന 

07:40 AM
07/12/2018
ആ​സ്​​ട്രി​യ​യി​ലെ വി​യ​ന്നയി​ൽ ഒ​പെ​ക്​ മ​ന്ത്രി​ത​ല യോ​ഗം ആ​രം​ഭി​ച്ച​പ്പോ​ൾ

കുവൈത്ത്​ സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെകി​​െൻറ രണ്ടുദിവസത്തെ നിർണായക യോഗം ആസ്​ട്രിയൻ തലസ്ഥാനമായവിയന്നയിൽ വ്യാഴാഴ്​ച തുടങ്ങി. ആദ്യദിവസത്തെ ചർച്ചയിൽ ഉൽപാദനം വെട്ടിക്കുറക്കാൻ ധാരണായി. എത്ര അളവിൽ കുറക്കണം എന്ന്​​ വെള്ളിയാഴ്​ച തീരുമാനിക്കും. നോൺ ഒപെക്​ രാജ്യമായ റഷ്യയുടെ അഭിപ്രായം കൂടി തേടിയ ശേഷം തീരുമാനിക്കാമെന്ന ധാരണയിലാണ്​ വ്യാഴാഴ്​ച യോഗം അവസാനിച്ചത്​. റഷ്യൻ എണ്ണ മന്ത്രി അലക്​സാണ്ടർ നൊവാക്​ വെള്ളിയാഴ്​ച വിയന്നയിലെത്തുന്നുണ്ട്​. എണ്ണവില കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വില പിടിച്ചുനിർത്താൻ ഒമ്പത്​ മാസത്തേക്ക്​ കൂടി നിയന്ത്രണം നീട്ടിയേക്കുമെന്ന സൂചനയാണ്​ പുറത്തുവരുന്നത്​. ഡിസംബർ അവസാനം വരെ ഉൽപാദനം വെട്ടിക്കുറക്കാനാണ്​ നിലവിലെ ധാരണ. ഇത്​ 2019 സെപ്​റ്റംബർ വരെ നീട്ടിയേക്കും. കഴിഞ്ഞ മാസം മുതൽക്ക്​ 20 ശതമാനമാണ്​ എണ്ണവിലയിൽ ഇടിവുണ്ടായത്​.

നിലവിൽ 60 ഡോളറിനടുത്താണ്​ ബാരലിന്​ വില. അടുത്ത വർഷം വിപണിയിലെ എണ്ണ ലഭ്യത ആവശ്യകതയേക്കാൾ കൂടുമെന്നും ഇത്​ വിലയിൽ പ്രതിഫലിക്കുമെന്നും ഇൻറർനാഷനൽ എനർജി ഏജൻസിയുടെ മുന്നറിയിപ്പുണ്ട്​. അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങൾ ഉൽപാദന നിയന്ത്രണത്തിനെതിരെയും സമ്മർദ്ദം ചെലുത്തുന്നു. വില കുറയാതെ പിടിച്ചുനിർത്തണമെങ്കിൽ ഉൽപാദനം പ്രതിദിനം പത്തുലക്ഷം ബാരലിലും കുറക്കണമെന്നാണ്​ എണ്ണ മേഖലയിലെ നിരീക്ഷകർ പറയുന്നത്​. ഉൽപാദന നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യസ്​ത അഭിപ്രായമുണ്ട്​. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ്​ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ചില രാജ്യങ്ങൾ ആവശ്യപ്പെടുന്നത്​. ഒക്​ടോബർ ആദ്യവാരം ബാരലിന്​ 83 ഡോളറിന്​ മുകളിൽ പോയതാണ്​. പിന്നീടാണ്​ കൂപ്പുകുത്തിയത്​. ജനുവരി ഒന്നുമുതൽ ഒപെകിൽ ഉണ്ടാവില്ലെന്ന്​ അറിയിച്ച ഖത്തറും വിയന്നയിലെ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്​. 

Loading...
COMMENTS