Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ ഫു​ട്​​ബാ​ൾ അ​ബ്ബാ​സി​യ ബ്ലാ​സ്​​റ്റേ​ഴ്​​സ്, ലി​വ​ർ​പൂ​ൾ ഫ​ഹാ​ഹീ​ൽ എ​ന്നി​വ ജേ​താ​ക്ക​ൾ

text_fields
bookmark_border
എ​സ്.​എം.​സി.​എ ഫു​ട്​​ബാ​ൾ അ​ബ്ബാ​സി​യ ബ്ലാ​സ്​​റ്റേ​ഴ്​​സ്, ലി​വ​ർ​പൂ​ൾ  ഫ​ഹാ​ഹീ​ൽ എ​ന്നി​വ ജേ​താ​ക്ക​ൾ
cancel

അ​ബ്ബാ​സി​യ: എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ബാ​ല​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജൂ​നി​യ​ർ, സീ​നി​യ​ർ ത​ല​ത്തി​ൽ ഫു​ട്ബാ​ൾ മ​ത്സ​രം ന​ട​ത്തി. അ​ബ്ബാ​സി​യ, ഗോ​ൾ കോ​ർ​ട്ട് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ, സി​റ്റി ഫ​ർ​വാ​നി​യ ഏ​രി​യ​ക​ളി​ൽ​നി​ന്നാ​യി 21 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ബ്ബാ​സി​യ ബ്ലാ​സ്​​റ്റേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​നം ആ​ഴ്‌​സ​ന​ൽ (സി​റ്റി ഫ​ർ​വാ​നി​യ), മൂ​ന്നാം സ്ഥാ​നം ലെ​ജ​ൻ​ഡ് എ​ഫ്.​സി (അ​ബ്ബാ​സി​യ) എ​ന്നി​വ നേ​ടി. ത​മ്പു താ​ജു (ആ​ഴ്‌​സ​ന​ൽ, സി​റ്റി ഫ​ർ​വാ​നി​യ) ടോ​പ് സ്‌​കോ​റ​ർ ആ​യും ജോ​ബി​ൻ ജേ​ക്ക​ബ് (അ​ത്‌​ല​റ്റി​കോ മ​ഡ്രി​ഡ്, അ​ബ്ബാ​സി​യ) മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലി​വ​ർ​പൂ​ൾ (ഫ​ഹാ​ഹീ​ൽ), ആ​ഴ്‌​സ​ന​ൽ (സി​റ്റി ഫ​ർ​വാ​നി​യ), എ​ഫ്.​സി ഫാ​ൽ​ക്ക​ൺ (അ​ബ്ബാ​സി​യ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ടോ​പ് സ്‌​കോ​റ​ർ ആ​യി അ​ഗ​സ്​​റ്റി​ൻ (ലി​വ​ർ​പൂ​ൾ, ഫ​ഹാ​ഹീ​ൽ), മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ ആ​യി ഡി​യോ​ൺ (ആ​ഴ്‌​സ​ന​ൽ സി​റ്റി - ഫ​ർ​വാ​നി​യ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീം ​ക്യാ​പ്റ്റ​ൻ ജ​യ​കു​മാ​ർ മേ​നോ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. എ​സ്.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്​ റി​ജോ​യ് കേ​ളം​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് തെ​ങ്ങും​പ​ള്ളി, ട്ര​ഷ​റ​ർ ജോ​ഷി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, ബാ​ല​ദീ​പ്തി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ഷി​ബു ഇ​ട​ത്തി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story