Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹാ​രം: കു​വൈ​ത്തി​െൻറ പ​ങ്ക് നി​ർ​ണാ​യ​കം –സ്വീ​ഡ​ൻ

text_fields
bookmark_border
മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹാ​രം:  കു​വൈ​ത്തി​െൻറ പ​ങ്ക്  നി​ർ​ണാ​യ​കം –സ്വീ​ഡ​ൻ
cancel

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി​യി​ലെ​യും അ​റ​ബ്മേ​ഖ​ല​യി​ലെ​യും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കു​വൈ​ത്ത് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ ലോ​കം പ്ര​തീ​ക്ഷാ​പൂ​ർ​വ​മാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മാ​ർ​ഗോ​ട്ട്​ വാ​ൽ​സ്​​ട്രോം പ​റ​ഞ്ഞു. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. യ​മ​ൻ, ഇ​റാ​ഖ് തു​ട​ങ്ങി മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ച​ർ​ച്ച​ക​ളി​ലൂ​ടെ രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് കു​വൈ​ത്തി​​​െൻറ ന​യം.

രാ​ജ്യ​ങ്ങ​ളി​ൽ സ്​​ഥി​ര​ത​യും സ​മാ​ധാ​ന​വും പു​ല​ര​ണ​മെ​ങ്കി​ൽ വി​വി​ധ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ സ​മ​വാ​യം ഉ​ണ്ടാ​ക്കു​ക​യാ​ണ്​ വ​ഴി​യെ​ന്ന കു​വൈ​ത്തി​​​െൻറ അ​ഭി​പ്രാ​യം ലോ​കം അം​ഗീ​ക​രി​ച്ച​താ​ണ്. ആ​നി​ല​ക്ക് കു​വൈ​ത്ത് ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത്-​സ്വീ​ഡി​ഷ് സ​ഹ​ക​ര​ണം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ൽ അ​വ​ർ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബ​യാ​ൻ പാ​ല​സി​ൽ കു​വൈ​ത്ത്​ അ​മീ​ർ ന​ട​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മീ​രി ദീ​വാ​നി​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ലി അ​ൽ ജ​ർ​റാ​ഹ് അ​സ്സ​ബാ​ഹും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story