കുവൈത്ത്–ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം നാളെ സമാപിക്കും
text_fieldsകുവൈത്ത് സിറ്റി: പേൾ ഒാഫ് വെസ്റ്റ് എന്ന പേരിൽ നടന്നുവന്ന കുവൈത്ത്, ഫ്രാൻസ് സംയുക്ത സൈനികാഭ്യാസം ശനിയാഴ്ച സമാപിക്കും. നവംബർ 17ന് ആരംഭിച്ച അഭ്യാസ പ്രകടനത്തിൽ ആയിരത്തിലധികം ഫ്രഞ്ച് സൈനികർ സംബന്ധിക്കുന്നു. നാലുവർഷം കൂടുേമ്പാഴാണ് കുവൈത്തും ഫ്രാൻസും സംയുക്ത സൈനികാഭ്യാസവും പരിശീലനവും നടത്തിവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഫ്രഞ്ച് സൈനികർ സംബന്ധിച്ചത് ഇത്തവണയാണെന്ന് കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ മാരി മാസ്ഡപേ പറഞ്ഞു. ക്യാമ്പ് സമാപിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച സൈനികർക്കായി നടത്തിയ വിരുന്നിൽ സംസാരിക്കുകയായിരുന്നു അവർ. സൈനിക രംഗത്ത് ഏറ്റവും ആധുനികമായ അറിവും അനുഭവസമ്പത്തും പരസ്പരം പങ്കുവെക്കുകയും സൗഹൃദം ഉൗട്ടിയുറപ്പിക്കുകയുമാണ് സംയുക്ത സൈനികാഭ്യാസത്തിെൻറ ലക്ഷ്യം. ഫ്രഞ്ച് പ്രതിരോധമന്ത്രി ഡിസംബറിൽ കുവൈത്ത് സന്ദർശിക്കുമെന്ന് അംബാസഡർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
