പുത്തൻപുരക്കൽ കുടുംബസംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലുള്ള കോക്കൂർ പുത്തൻപുരക്കൽ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ വഫ്റ അൽ മഷൂത്ത് ഫാം ഹൗസിൽ നടന്നു. ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ പുത്തൻപുരക്കൽ അഹ്മ്മദുണ്ണി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ പുത്തൻപുരക്കൽ ഉമ്മർ അധ്യക്ഷത വഹിച്ചു. തുടർന്ന് യമനിൽനിന്ന് കൂടിയേറിയ ചരിത്രമടക്കം കുടുംബ ചരിത്രവിശദീകരണം സിദ്ധീഖ് നിർവഹിച്ചു.
തുടർന്ന് ‘സ്വർഗത്തിലെ കുടുംബസംഗമം’ എന്ന വിഷയത്തിൽ സമീർ മുഹമ്മദ് ക്ലാസെടുത്തു. അബ്ദുറഷീദ്, റഹൂഫ്, സുഹൈൽ അഹമ്മദ്, ജമീല അഹമ്മദുണ്ണി, റജീ സിദ്ധീഖ്, നഷീദ റാഷിദ് എന്നിവർ സംസാരിച്ചു. ഗാനവിരുന്നും കലാകായിക മത്സരവും സംഘടിപ്പിച്ചു.
പരിപാടി രണ്ടുദിവസം നീണ്ടുനിന്നു. നിഹാൽ റഷീദ് ഖിറാഅത്ത് നടത്തി. ജിഷാബ് സ്വാഗതവും അംജദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
