ഒ.െഎ.സി.സി ചികിത്സാ സഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: ഇരുവൃക്കകളും തകരാറിലായി ശസ്ത്രക്രിയക്ക് സഹായം തേടുന്ന എറണാകുളം ജില്ലയിലെ തമ്മനം വലിയപറമ്പിൽ മാർട്ടിെൻറ മകൾ മേരിലൈമക്ക് കുവൈത്ത് ഒ.െഎ.സി.സി വെൽഫെയർ വിങ് ചികിത്സാ സഹായ കൈമാറി. തൃക്കാക്കര എം.എൽ.എ പി.ടി. തോമസ് ചെയർമാനായി രൂപവത്കരിച്ച ചികിത്സാ സഹായ സമിതിക്കാണ് സഹായധനം കൈമാറിയത്. അബ്ബാസിയയിലെ കുവൈത്ത് ഒ.െഎ.സി.സി കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ കേന്ദ്ര പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങരക്ക് തുകയുടെ ഡി.ഡി നൽകി. ജില്ലാ നേതാക്കളായ ക്രിസ്റ്റഫർ ഡാനിയേൽ, സിബി മാളിയേക്കൽ, സുഭാഷ്, ചന്ദ്രമോഹൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
