ഉരുൾപൊട്ടലിൽ തകർന്ന വീട് പൽപക് പുനർനിർമിച്ചുനൽകും
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലുണ്ടായ പ്രളയത്തിനിടെ ഉരുൾപൊട്ടലിൽ തകർന്ന വീട് പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ (പൽപക് കുവൈത്ത്) പുനർനിർമിച്ചുനൽകും. പ്രളയത്തിൽ വീട് പൂർണമായി തകർന്നുപോയ പാലക്കാട് ജില്ലയിലെ കയറാടി വില്ലേജിലെ വേലായുധെൻറ മകൾ കനകത്തിനാണ് പൽപക് തുണയാവുന്നത്. അഞ്ചുലക്ഷം രൂപ മുടക്കി വീട് പുനർനിർമിക്കാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. സംസാരത്തിന് പ്രയാസമുള്ള കനകം മാതാപിതാക്കൾക്കും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടങ്ങൾക്കായി സുരേഷ് മാധവൻ, ജിജു മാത്യു, കൃഷ്ണകുമാർ, സക്കീർ പുതുനഗരം, സുരേഷ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഇതിന്പുറമെ, രവിപിള്ളയുടെ നേതൃത്വത്തിൽ ലോകകേരള സഭാംഗങ്ങൾ കുവൈത്തിൽ സംഘടിപ്പിച്ച നവകേരള നിർമിതി സമ്മേളനത്തിൽ പൽപക് വൈസ് പ്രസിഡൻറ് വേണുകുമാറും ചാരിറ്റി സെക്രട്ടറി സക്കീർ പുതുനഗരവും ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
