ഗോഡൗണിലെ റാക്ക് തകർന്ന് മലയാളി മരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗോഡൗണിലെ റാക്ക് തകർന്ന് ചാക്കിനടിയിൽ പെട്ട് മലയാളി മരിച്ചു. ജി.ടി.ആർ.സി കമ്പനി ഉദ്യോഗസ്ഥനായ ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സുരക്ഷാ വിഭാഗവും പൊലീസും 14 മണിക്കൂറോളം നടത്തിയ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് പുലര്‍ച്ചെ മൂന്നിന് മൃതദേഹം കണ്ടെത്താനായത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ 10 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു. മക്കൾ: അര്ജുൻ (10ാം ക്ലാസ്), ആതിര (എട്ടാം ക്ലാസ്). ഇത്തവണ നാട്ടിൽ പോയപ്പോൾ പുനർവിവാഹത്തിന് നിശ്ചയം നടത്തിയിരുന്നു. അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
