ജാബിർ അൽ അഹ്മദ് ആശുപത്രി ഇന്ന് തുറക്കും
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ ഏറ്റവും വലിയ ആതുരാലയമായി നിർമാണം പൂർത്തിയാക്കിയ ജാബി ർ അൽ അഹ്മദ് ആശുപത്രി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബുധനാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിനാണ് അമീർ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുക. അതോടെ, ലോകോത്തര നിലവാരത്തിലുള്ള എല്ലാ ചികിത്സാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ആശുപത്രി രാജ്യത്തിെൻറ മറ്റൊരു അഭിമാനമായി മാറും. പൊതുമരാമത്ത് മന്ത്രാലയം നിർമാണം പൂർത്തിയാക്കി ആരോഗ്യമന്ത്രാലയത്തിന് കൈമാറിയ ആശുപത്രി രോഗികളെ സ്വീകരിക്കാൻ എല്ലാ നിലക്കും തയാറായിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും സജ്ജമാണ്. 1168 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന ജാബിർ ആശുപത്രി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആതുരാലയമാവും.
മിശ്രിഫിലെ ജനൂബ് അൽ സുർറയിൽ 4.2 മില്യൻ ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി സ്വദേശികളുടെ ചികിത്സക്ക് മാത്രമായി നിർമിച്ചതാണ്. 136 ശസ്ത്രക്രിയ റൂമുകളാണ് ഇവിടെ സജ്ജീകരിച്ചത്. 50 ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുള്ള ആശുപത്രിയോടനുബന്ധിച്ച് 5000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും തയാറാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിൽ അത്യാധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ആശുപത്രിയിലുണ്ടാവുക. പൂർണമായും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ആശുപത്രി പ്രവർത്തിച്ചു തുടങ്ങുന്നതോടെ ചില രോഗങ്ങളുടെ ചികിത്സാർഥം വിദേശത്തുപോകേണ്ട സാഹചര്യം സ്വദേശികൾക്കുണ്ടാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മറ്റു സർക്കാർ ആശുപത്രികളിലെ തിരക്ക് കുറക്കാനും ജാബിർ ആശുപത്രി വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
