ഗൾഫ് മാർട്ടിനെ ഒാൺകോസ്റ്റ് കാഷ് ആൻഡ് കാരി ഏറ്റെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗൾഫ് മാർട്ടിനെ ഹോ ൾസെയിൽ ഗ്രൂപ്പായ ഒാൺകോസ്റ്റ് കാഷ് ആൻഡ് കാരി ഏറ്റെടുത്തു. യു.എ.ഇ ആസ്ഥാനമായുള്ള ബി.എം.എ ഇൻറർനാഷനലിൽനിന്ന് ഗൾഫ് മാർട്ടിെൻറ ഉടമാവകാശം മുഴുവനായി ഒാൺകോസ്റ്റ് സ്വന്തമാക്കി.
ആറുമാസത്തിനകം രണ്ടു ബ്രാൻഡുകളും പൂർണമായി ഒരു കുടക്കീഴിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഒാൺകോസ്റ്റ് സി.ഇ.ഒ സാലിഹ് അൽ തുനൈബ്, ചീഫ് ഒാപറേറ്റിങ് ഒാഫിസർ രമേശ് ആനന്ദദാസ് എന്നിവർ അറിയിച്ചു. ഇതോടെ ഒാൺകോസ്റ്റിന് വിവിധ രാജ്യങ്ങളിലായി 20 ഒൗട്ട്ലെറ്റുകളാവും. അടുത്ത അഞ്ചു വർഷത്തിനകം ഇത് 35 ആക്കി ഉയർത്തുമെന്നും യു.എ.ഇ, സൗദി എന്നിവിടങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെന്നും സാലിഹ് അൽ തുനൈബ്, രമേശ് ആനന്ദദാസ് എന്നിവർ അറിയിച്ചു.
കുവൈത്തിലെ ആദ്യ മെംബർഷിപ് ബേസ്ഡ് ഹോൾസെയിൽ സ്റ്റോറായ ഒാൺകോസ്റ്റിന് നിലവിൽ 80,000 മെംബർമാരുണ്ട്. ഇവർക്ക് പർച്ചേസ് മൂല്യത്തിെൻറ നാലു ശതമാനം വരെ കാഷ് റിവാർഡ് നൽകുന്ന പദ്ധതിയുണ്ട്. ഒാൺലൈൻ വഴി ഒാർഡർ ചെയ്താൽ ഉപഭോക്താക്കൾക്ക് അരമണിക്കൂറിനകം സാധനങ്ങൾ സൗജന്യമായി എത്തിച്ചുനൽകും. കുവൈത്തിൽ 1999ൽ ആരംഭിച്ച ഗൾഫ് മാർട്ടിന് നിലവിൽ ശുവൈഖ്, സാൽമിയ, ഫഹാഹീൽ, അബ്ബാസിയ, ഹവല്ലി, ഫർവാനിയ, ഖൈത്താൻ, ജഹ്റ, സൽവ, അബൂഹലീഫ തുടങ്ങിയ നഗരങ്ങളിലായി 16 ഒൗട്ട്ലെറ്റുകളുണ്ട്. 2011ൽ പ്രവർത്തനം ആരംഭിച്ച ഒാൺകോസ്റ്റിന് ഇപ്പോൾ കുവൈത്തിൽ നാല് ഒൗട്ട്ലെറ്റുകളുണ്ട്. സമീപഭാവിയിൽ തന്നെ ഫർവാനിയ ഗവർണറേറ്റിലും ഒൗട്ട്ലെറ്റ് തുടങ്ങാൻ പദ്ധതിയുണ്ട്. ഹവല്ലി, ജഹ്റ ഗവർണറേറ്റുകളിലും വൈകാതെ പുതിയ സ്റ്റോർ ആരംഭിക്കും. 2011ൽ സുലൈബിയയിൽ സെൻട്രൽ ഫ്രൂട്ട് ആൻ വെജിറ്റബ്ൾ മാർക്കറ്റിനകത്താണ് കുവൈത്തിൽ ഒാൺകോസ്റ്റിെൻറ ആദ്യ ഒൗട്ട്ലെറ്റ് ആരംഭിച്ചത്.
2016ൽ ഹവല്ലിയിലും ഫഹാഹീലിലും സ്റ്റോർ തുറന്നു. റീെട്ടയിൽ അന്തരീക്ഷത്തിൽ ഹോൾസെയിൽ വിപണനം നടത്തുന്ന ഒാൺകോസ്റ്റ് കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറന്നും വൻകിട ഏറ്റെടുക്കൽ നടത്തിയും വിപുലപ്പെടുന്നത് ഉപഭോക്താക്കൾക്കും ഗുണകരമാണ്. നിലവിൽ 30,000 ചതുരശ്ര മീറ്റർ റീെട്ടയിൽ സ്പെയ്സ് തങ്ങൾക്കുണ്ടെന്നും ആയിരത്തിലേറെ ജീവനക്കാർ സ്തുത്യർഹമായ സേവനം ചെയ്യുന്നതായും ചീഫ് ഒാപറേറ്റിങ് ഒാഫിസർ രമേശ് ആനന്ദദാസ് പറഞ്ഞു. ഗൾഫ് മാർട്ടിെൻറ സ്ഥിരം ഉപഭോക്താക്കൾക്ക് മാറ്റം ഉൾക്കൊള്ളാൻ സമയം നൽകുന്നതിനാണ് ആറുമാസം നൽകുന്നതെന്നും ആളുകളുടെ പർച്ചേസിങ് ശീലങ്ങളെയും ഗൾഫ് മാർട്ടിെൻറ ദീർഘമായ ചരിത്രത്തെയും സംസ്കാരത്തെയും മാനിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
