എസ്.എം.സി.എ കലോത്സവം സമാപിച്ചു; പങ്കെടുത്തത് 1800 കലാകാരന്മാർ
text_fieldsഅബ്ബാസിയ: രണ്ടു ദിവസമായി നടന്ന കുവൈത്ത് എസ്.എം.സി.എ കലോത്സവം സമാപിച്ചു. മൂന്നര മുതൽ 60 വയസ്സു വരെയുള്ള 1800 കലാകാരന്മാർ അഞ്ചു വിഭാഗങ്ങളിലായി മത്സരിച്ചു. നാല് ഏരിയകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങൾക്കു ശേഷമാണ് ഫൈനൽ കലോത്സവം സംഘടിപ്പിച്ചത്.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി പ്രസിഡൻറ് റിജോയ് വർഗീസ് കേളാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി സ്വാഗതം പറഞ്ഞു.
ഒാരോ വിഭാഗത്തിലെയും കലാതിലകം, കലാപ്രതിഭ എന്നിവർക്കുള്ള സമ്മാനം ജനുവരി നാലിന് നടക്കുന്ന എസ്.എം.സി.എ ജൂബിലി വിളംബര ദിനത്തിൽ നൽകും. എസ്.എം.സി.എ ആർട്സ് കൺവീനർ ജോണ ജോർജ് മഞ്ഞളി, ട്രഷറർ ജോഷി വല്ലച്ചിറക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വളൻറിയർമാർ നേതൃത്വം നൽകി. അഞ്ചു വേദികളിൽ അമ്പതോളം വിധികർത്താക്കളും പങ്കെടുത്തു. നാടോടിനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗം, മോണോ ആക്ട്, കഥാപ്രസംഗം തുടങ്ങി 27 വ്യക്തിഗത മത്സരങ്ങളും സംഘനൃത്തം, നാടകം തുടങ്ങി ഏഴ് ഗ്രൂപ്പിനങ്ങളും ആവേശകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
