Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ൽ​ക്​ സി​റ്റി...

സി​ൽ​ക്​ സി​റ്റി നി​ർ​മാ​ണം: ചൈ​ന​യു​മാ​യി 10,000 കോ​ടി ഡോ​ള​റി​െൻറ ക​രാ​ർ

text_fields
bookmark_border
സി​ൽ​ക്​ സി​റ്റി നി​ർ​മാ​ണം:  ചൈ​ന​യു​മാ​യി 10,000 കോ​ടി ഡോ​ള​റി​െൻറ ക​രാ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ അ​ഞ്ചു ദ്വീ​പു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​ദി​ഷ്​​ട സി​ൽ​ക് സി​റ്റി പ​ദ്ധ​തി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ ചൈ​ന​യു​മാ​യി 10,000 കോ​ടി ഡോ​ള​റി​​​െൻറ ക​രാ​റി​ൽ ഒ​പ്പി​ട്ടു. കു​വൈ​ത്തി​​െൻറ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സു​ബി​യ്യ​യി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന സി​ൽ​ക് സി​റ്റി ഭാ​വി​യി​ൽ കു​വൈ​ത്തി​​​െൻറ മു​ഖ​മാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഫ്രീ ​ട്രേ​ഡ് സോ​ൺ ആ​യാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ബൂ​ബ്​​യാ​നി​ൽ ഒ​രു​ങ്ങു​ന്ന വ​ൻ​കി​ട ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​ൽ​ക് സി​റ്റി 2030ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി.

രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ​ക​രെ കു​വൈ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന സം‌​രം​ഭ​മാ​യി ഇ​ത്​ മാ​റി​യേ​ക്കും. സു​ബ്ബി​യ്യ​യി​ൽ പ​ണി​യു​ന്ന ന​ഗ​ര​ത്തി​ന് 250 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ടാ​കും. 1001 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മു​ബാ​റ​ക് അ​ൽ ക​ബീ​ർ ട​വ​ർ ആ​കും സി​ൽ​ക് സി​റ്റി​യി​ലെ ആ​ക​ർ​ഷ​ണം. 234 നി​ല​ക​ളി​ലാ​യി വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും പാ​ർ​പ്പി​ട​വും ഓ​ഫി​സു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​കും ഈ ​ട​വ​ർ. 7000 പേ​ർ​ക്ക് ഇ​തി​നു​ള്ളി​ൽ താ​മ​സി​ക്കാം. ഹോ​ട്ട​ലു​ക​ളും പാ​ർ​പ്പി​ട​ങ്ങ​ളും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളും ട​വ​റി​ലു​ണ്ടാ​കും. നി​ല​വി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യ യു.​എ.​ഇ​യി​ലെ ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ 830 മീ​റ്റ​ർ ഉ​യ​ര​മാ​ണു​ള്ള​ത്. സി​ൽ​ക് സി​റ്റി​യി​ൽ മൊ​ത്തം ഏ​ഴു​ല​ക്ഷം പേ​ർ​ക്കു താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.

ഒ​ളിം‌​മ്പി​ക് സ്​​റ്റേ​ഡി​യം, പ്ര​കൃ​തി സം‌​ര​ക്ഷ​ണ മേ​ഖ​ല, വി​മാ​ന​ത്താ​വ​ളം, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ൾ, ക​ൺ‌​െ​വ​ൻ​ഷ​ൻ സ​​െൻറ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​സ്​​മ​യ​ങ്ങ​ളു​മാ​യി ഒ​രു​ങ്ങു​ന്ന സു​ബി​യ്യ സി​ൽ​ക്​ സി​റ്റി​യെ​യും കു​വൈ​ത്ത്​ സി​റ്റി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ജാ​ബി​ർ പാ​ലം നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. രാ​ജ്യ​പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ്ര​ഖ്യാ​പി​ച്ച വി​ഷ​ൻ 2035ലെ ​പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ്​ സി​ൽ​ക്​ സി​റ്റി. സി​റ്റി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 35 മി​ല്യ​ൺ അ​മേ​രി​ക്ക​ൻ ഡോ​ള​ർ വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫൈ​ല​ക, വ​ർ​ബ, ബൂ​ബ്​​യാ​ൻ, മി​സ്​​കാ​ൻ, ഒൗ​ഹ എ​ന്നീ ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​വും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ക​രാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story